Skip to main content

ദേശീയ നിലവാരത്തിലുള്ള ഫിറ്റ്നസ് ട്രെയിനർ ആകുവാൻ അസാപ് കേരളയിലൂടെ അവസരം

 

ഉന്നതവിദ്യാഭ്യാസ വകുപ്പിലെ അസാപ് കേരളയുടെ ഫിറ്റ്നസ് ട്രെയിനർ കോഴ്സ് അങ്കമാലി മോർണിങ് സ്റ്റാർ കോളേജിൽ ഉടൻ ആരംഭിക്കുന്നു. ഫിറ്റ്നസ് ട്രെയിനർ/ജിം ട്രെയിനർ/ഫിറ്റ്നസ് കോച്ച് തുടങ്ങിയ വിവിധ തൊഴിലവസരങ്ങളുള്ള കോഴ്സിന് കേന്ദ്ര സർക്കാരിന്റെ എൻ.എസ്.ഡി.സി വഴിയുള്ള നാഷണൽ സ്കിൽ ക്വാളിറ്റി ഫ്രെയിം വർക്ക് ലെവൽ-4ന്റെ അംഗീകാരണമാണുള്ളത്. 150 മണിക്കൂർ ദൈർഘ്യമുള്ള കോഴ്സിൽ ചേരുവാൻ പത്താം ക്ലാസ് വിദ്യാഭ്യാസമാണ് യോഗ്യത. കോഴ്സിനോടനുബന്ധിച്ചു ജിം/ ഫിറ്റ്നസ് സെന്ററുകളിൽ മികച്ച ഇന്റേൺഷിപ് സൗകര്യവുമുണ്ട്. മിതമായ ഫീസ് മാത്രം.

വിശദവിവരങ്ങൾക്ക് 9447715806 എന്ന നമ്പറിൽ ബന്ധപ്പെടുക.

കോഴ്‌സ് രെജിസ്ട്രേഷനായി www.asapkerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

date