Skip to main content

മഴക്കാല മുന്നൊരുക്കം, ജൽ ജീവൻ മിഷൻ, അമൃത് സരോവർ: മന്ത്രി പി രാജീവിന്റെ അധ്യക്ഷതയിൽ അവലോകനയോഗം ശനിയാഴ്ച

 

മഴക്കാല മുന്നൊരുക്കം, ജൽ ജീവൻ മിഷൻ, അമൃത് സരോവർ തുടങ്ങിയ വിഷയങ്ങളിലെ എറണാകുളംജില്ലയിലെ പുരോഗതി ചർച്ച ചെയ്യുന്നതിനായി വ്യവസായ വകുപ്പ് മന്ത്രി പി. രാജീവിന്റെ അധ്യക്ഷതയിൽ അവലോകന യോഗം ചേരും. 

     ശനിയാഴ്ച ഉച്ചക്ക് 2.30 ന് കളക്ടറേറ്റിലെ പ്ലാനിങ് ഹാളിൽ ചേരുന്ന യോഗത്തിൽ എം. പിമാർ, എം. എൽ. എമാർ, മേയർ, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷർ, ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.

date