Skip to main content
നിർമ്മാണം പൂർത്തിയായ പാറക്കടവ് ഗ്രാമപഞ്ചായത്ത് കൃഷിഭവൻ

ഉദ്ഘാടനത്തിനൊരുങ്ങി  പാറക്കടവ് കൃഷിഭവന്‍    ജൂലൈ 3ന്  മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്യും

 

     പ്രളയത്തില്‍ തകര്‍ന്ന പാറക്കടവ് ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ പുതിയ  കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയായി. കാര്‍ഷിക അടിസ്ഥാന പ്രദേശമായ  പാറക്കടവില്‍ ജനങ്ങള്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങളിലൊന്നാണു കൃഷിഭവന്‍. 2018ലെയും 2019ലെയും വെള്ളപ്പൊക്കത്തെ തുടര്‍ന്ന് നാശനഷ്ടങ്ങള്‍ സംഭവിച്ച കൃഷിഭവന്‍ പൂര്‍ണമായും ഉപയോഗശൂന്യമായി മാറുകയായിരുന്നു. 

    ജൂലൈ മൂന്ന് വൈകിട്ട് നാലിന് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. റോജി എം ജോണ്‍ എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 50 ലക്ഷം രൂപ വകയിരുത്തിയാണ് പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണം. 2020 ആഗസ്റ്റിലാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്.

    രണ്ടു നിലകളിലായുള്ള പുതിയ കൃഷിഭവന്‍ ഓഫീസ് റൂം,  സ്റ്റോര്‍ റൂം, കോണ്‍ഫറന്‍സ് ഹാള്‍,  അംഗപരിമിതര്‍ക്ക് കയറുന്നതിനുള്ള സൗകര്യം, ചുറ്റുമതില്‍ തുടങ്ങിയ സൗകര്യങ്ങളോടുകൂടിയാണു നിര്‍മ്മിച്ചിരിക്കുന്നത്. നിലവില്‍ പഞ്ചായത്ത് ഓഫീസ് കെട്ടിടത്തില്‍ പരിമിത സൗകര്യങ്ങളിലാണു കൃഷിഭവന്‍ പ്രവര്‍ത്തിക്കുന്നത്.

date