Skip to main content

ഞാറ്റുവേല ചന്ത -കര്‍ഷക സഭ  ഉദ്ഘാടനം വെള്ളിയാഴ്ച 

 

    ആലങ്ങാട് ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഞാറ്റുവേല ചന്തയുടേയും കര്‍ഷക സഭയുടെയും ഉദ്ഘാടനം  വെള്ളിയാഴ്ച (ജൂലൈ 1) രാവിലെ 10ന് നീറിക്കോട് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യ തോമസ് നിര്‍വഹിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  പി.എം മനാഫ് അധ്യക്ഷത വഹിക്കും.

    ഞാറ്റുവേല ചന്ത മൂന്നിന് സമാപിക്കും. വിവിധ കാര്‍ഷിക വിളകളുടെയും വിത്തുകളുടെയും വില്‍പ്പനയും ഉണ്ടായിരിക്കുന്നതാണ്. ശനിയാഴ്ച മഴക്കാല പച്ചക്കറി കൃഷി പരിപാലനം സംബന്ധിച്ചുള്ള ക്ലാസുകളും സെമിനാറും സംഘടിപ്പിച്ചിട്ടുണ്ട്.

date