Skip to main content

സൈനിക ക്ഷേമ വകുപ്പിന്റെ പേ ആന്‍ഡ് പാര്‍ക്കിന്റെ  ഉദ്ഘാടനം ജൂലൈ അഞ്ചിന് 

 

     സൈനിക ക്ഷേമ വകുപ്പിന്റെ തോപ്പുംപടി വില്ലേജിലുള്ള സ്ഥലത്ത് പേ ആന്‍ഡ് പാര്‍ക്കിന്റെ ഉദ്ഘാടനം ജൂലൈ അഞ്ചിന്  വൈകിട്ട് നാലിന് വാര്‍ഡ് കൗണ്‍സിലര്‍ എം. ഹബീബുള്ള നിര്‍വഹിക്കും.
 
    സൈനിക ക്ഷേമ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജു നാരായണ സ്വാമി അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ വകുപ്പ് ഡയറക്ടര്‍ ക്യാപ്റ്റന്‍ വിനോദ് മാത്യു, കെക്‌സോണ്‍ പ്രൊജക്ട് കണ്‍സല്‍ട്ടന്റ് ജോയിന്റ് സെക്രട്ടറി (റിട്ട) എ.ജി സന്തോഷ്, ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ വി.ജെ റീത്താമ്മ തുടങ്ങിയവര്‍  സംസാരിക്കും.

date