Skip to main content

ബിരുദ - ഡിപ്ലോമ കോഴ്സുകൾക്ക്  പ്രവേശനം ആരംഭിച്ചു

 

       ടൂറിസം മന്ത്രാലയത്തിനു കീഴിൽ പ്രവർത്തിക്കുന്ന  കോഴിക്കോട് സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റിൽ  ഹോട്ടൽ മാനേജ്മെൻറ്  ബിരുദ - ഡിപ്ലോമ കോഴ്സുകൾക്ക് 2022- 23 അക്കാദമിക വർഷം  പ്രവേശനം ആരംഭിച്ചു.  നാഷണൽ കൗൺസിൽ ഫോർ ഹോട്ടൽ മാനേജ്മെൻറ് ആൻഡ് കാറ്ററിങ് ടെക്നോളജി നടത്തുന്ന  പൊതു പ്രവേശന പരീക്ഷ എഴുതാൻ സാധിക്കാത്തവർക്ക്  നേരിട്ട്  ബി.എസ്.സി ഹോസ്പിറ്റാലിറ്റി ആന്‍റ് ഹോട്ടൽ അഡ്മിനിസ്ട്രേഷൻ കോഴ്സിലേക്കുള്ള 25 ശതമാനം സീറ്റുകളിലേക്കാണ്   അഡ്‌മിഷൻ . പ്രവേശനത്തിന് പ്ലസ് ടു പരീക്ഷയിൽ 50 ശതമാനം മാർക്ക് നിർബന്ധമാണ്.  അപേക്ഷകർക്ക് പ്രായം 25 വയസ്സിൽ കൂടരുത്.  എസ് സി/ എസ് ടി വിഭാഗക്കാർക്ക് 28 വയസ്സ് വരെ അപേക്ഷിക്കാം.  ആറ് സെമസ്റ്ററുകളിലായി നടത്തുന്ന മൂന്നു വർഷത്തെ ബി.എസ്.സി  ഹോസ്പിറ്റാലിറ്റി ആന്‍റ് ഹോട്ടൽ അഡ്മിനിസ്ട്രേഷൻ കോഴ്സ് ഹോട്ടൽ മാനേജ്മെൻറ് മേഖലയിലെ വിദഗ്ധരെ വാർത്തെടുക്കുക എന്നതോടൊപ്പം ഉയർന്ന തൊഴിൽ സാധ്യതയുള്ളതുമാണ്. 

     ഡിപ്ലോമ ഇൻ ഫുഡ് പ്രൊഡക്ഷൻ,  ഫുഡ് ആന്‍റ് ബീവറേജ് സർവീസ് ,  ഡിപ്ലോമ കോഴ്സുകളിലേക്കും അപേക്ഷ ക്ഷണിച്ചു . കോഴ്സ് ഫീസ് :   ഡിപ്ലോമ ഇൻ ഫുഡ് പ്രൊഡക്ഷൻ കോഴ്‌സിന്  ആകെ 75900 രൂപയും  ഫുഡ് & ബീവറേജ് സർവീസ്   കോഴ്‌സിന് 55900 രൂപയും ആണ് ഫീസ്.   അപേക്ഷ ഫീസ് :  ജനറൽകാറ്റഗറിക്ക്   400 രൂപയും എസ് .സി ,എസ് .ടി വിഭാഗക്കാർക്ക്  200 രൂപയുമാണ്.  പൂരിപ്പിച്ച അപേക്ഷകൾ ജൂലൈ 20 അഞ്ച് വരെ സമർപ്പിക്കാവുന്നതാണ്. യോഗ്യത: പ്ലസ് ടു, അപേക്ഷയോടൊപ്പം സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ കോപ്പികൾ, വിശദവിവരങ്ങൾ  എന്നിവ സമർപ്പിക്കണം. വിശദവിവരങ്ങൾക്ക്  : 0495 2385861 ,  8943573243 , www.sihmkerala.com

date