Skip to main content

“ഞങ്ങളും കൃഷിയിലേക്ക്' : ജില്ലാതല ഉദ്ഘാടനം ശനിയാഴ്ച ( 2) മന്ത്രി പി. രാജീവ്‌ ഉദ്ഘാടനം ചെയ്യും

 

സർക്കാരിന്റെ രണ്ടാം നൂറു ദിന കർമ പരിപാടിയുടെ ഭാഗമായി കുടുംബങ്ങളെ ഭക്ഷ്യ സ്വയം പര്യാപ്തതയിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തിൽ  കൃഷി വകുപ്പ് നടപ്പാക്കുന്ന 'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതിയുടെ ജില്ലാ തല ഉദ്ഘാടനം ശനിയാഴ്ച (ജൂലൈ 2 )രാവിലെ 11 ന് ആലങ്ങാട് നീറിക്കോട് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ വ്യവസായ, നിയമ, കയർ വകുപ്പ് മന്ത്രി പി. രാജീവ്‌ നിർവഹിക്കും. ഹൈബി ഈഡൻ എം. പി അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ബെന്നി ബെഹനാൻ എം. പി മുഖ്യാതിഥി ആകും. പ്രതിപക്ഷ നേതാവ് അഡ്വ. വി. ഡി സതീശൻ മുഖ്യപ്രഭാഷണം നടത്തും .  എം.എൽ.എമാരായ കെ.എൻ- ഉണ്ണികൃഷ്ണൻ , കെ.ജെ മാക്സി, പി.വി ശ്രീനിജിൻ, ആന്റണി ജോൺ, എൽദോസ് പി. കുന്നപ്പിള്ളി, റോജി. എം. ജോൺ, അൻവർ സാദത്ത്, കെ. ബാബു, ടി. ജെ വിനോദ്, മാത്യു കുഴൽനാടൻ, അനൂപ് ജേക്കബ്ബ്, ഉമ തോമസ് എന്നിവർ വിശിഷ്ടാതിഥികളാകും. ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ പ്രതിജ്ഞയും പദ്ധതിയുടെ പ്രചാരണാർത്ഥം സംഘടിപ്പിച്ച മത്സരങ്ങളുടെ സമ്മാനദാനവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് നിർവഹിക്കും. ജില്ലാ കളകടർ ജാഫർമാലിക് ആശംസകൾ അർപ്പിക്കും.  

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ജോർജ്, ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യ തോമസ്, ആലുവ മുൻസിപ്പൽ ചെയർമാൻ എം. ഒ ജോൺ, ഏലൂർ മുൻസിപ്പൽ ചെയർമാൻ എ. ഡി സുജിൽ, ആലങ്ങാട് ​ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. എം മനാഫ്, കരുമാല്ലൂർ ​ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീലത ലാലു, കടുങ്ങല്ലൂർ ​ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മുട്ടത്തിൽ, വരാപ്പുഴ ​ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കൊച്ചുറാണി ജോസഫ്, ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. ആർ രാധാകൃഷ്ണൻ, ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിം​ഗ് കമ്മറ്റി ചെയർമാൻമാരായ റാണിക്കുട്ടി ജോർജ്, ആശാ സനിൽ, എം. ജെ ജോമി, കെ.ജി ഡോണോ മാസ്റ്റർ, ജില്ലാ പഞ്ചായത്ത് മെമ്പർമാരായ ‍യേശുദാസ് പറപ്പിള്ളി, കെ. വി രവീന്ദ്രൻ, ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിം​ഗ് കമ്മറ്റി ചെയർമാൻ ജയശ്രീ ​ഗോപീകൃഷ്ണൻ, വാർഡ് മെമ്പർ  വി.ബി ജബ്ബാർ, കൊങ്ങോർപ്പിള്ളി സർവീസ് കോ- ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ്  കെ.ജി ഹരി, നീറിക്കോട്  സർവീസ് കോ- ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് പി. എ ജോളി, ആലങ്ങാട് സർവീസ് കോ- ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് സി. എസ് ദിലീപ് കുമാർ, ആത്മ ജില്ലാ തല ഉപദേശക സമിതി അം​ഗം കെ. കെ സുബ്രമണ്യൻ, കാർഷിക വികസന സമിതി പ്രതിനിധി എം. കെ ബാബു, ജില്ലാതല കർഷക അവാർഡ് ജേതാവ് ഡേവിസ് ചക്കിശ്ശേരി , കൃഷി ഡെപ്യൂട്ടി ഡയറക്ടർ എ. രാജി ജോസ്, തുടങ്ങിയവർ പങ്കെടുക്കും.

 എല്ലാ വിഭാഗം ജനങ്ങളുടെയും പങ്കാളിത്തം ഉറപ്പ് വരുത്തുന്നതിന്  പദ്ധതിയിലൂടെ സംസ്ഥാനത്ത് കുറഞ്ഞത് പതിനായിരം കൃഷിക്കൂട്ടങ്ങളുടെ രൂപീകരണവും,കാർഷിക ഉത്പാദന വിപണന സേവന മൂല്യവർദ്ധന ശൃംഖലയുടെ വികസനവും ലക്ഷ്യമിടുന്നു.വിവിധ കലാപരിപാടികൾ,എക്സിബിഷൻ,സെമിനാർ തുടങ്ങിയവ ഇതോടൊപ്പം സംഘടിപ്പിക്കും.  കേരളത്തെ ഭക്ഷ്യ സ്വയം പര്യാപ്തതയിലേക്ക് എത്തിക്കുക , സുരക്ഷിത ഭക്ഷണം ലഭ്യമാക്കുക എന്നിവ പദ്ധതി ലക്ഷ്യമിടുന്നു. കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ കേരളത്തിൽ ആരംഭിക്കുന്ന ബൃഹത്തായ പദ്ധതിയാണിത്. ജില്ലയിൽ പുത്തൻ കാർഷിക സംസ്ക്കാരത്തിന് തുടക്കം കുറിക്കുവാനും പദ്ധതി ലക്ഷ്യമിടുന്നു .

date