Skip to main content

വൈപ്പിൻ മണ്ഡലത്തിലെ 33 റോഡുകൾ പുനരുദ്ധരിക്കും 2.66 കോടിയുടെ അനുമതി

 

വൈപ്പിൻ:  നിയോജക മണ്ഡലത്തിലെ 33 റോഡുകളുടെ പുനരുദ്ധാരണത്തിന് രണ്ടു കോടി അറുപത്തിയാറുലക്ഷം രൂപ അനുവദിച്ചതായി കെ.എൻ - ഉണ്ണിക്കൃഷ്ണൻ എം.എൽ.എ അറിയിച്ചു. മണ്ഡലത്തിന്റെ പ്രാദേശിക അടിസ്ഥാന സൗകര്യ വികസനം ഉറപ്പാക്കുന്നതിൽ സുപ്രധാനമാകുന്നതാണ് സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ ഉൾപ്പെടുത്തിയുള്ള ഭരണാനുമതിയെന്ന് അദ്ദേഹം പറഞ്ഞു. ആറുമാസ കാലാവധിയിൽ പദ്ധതി പ്രവൃത്തികൾ പൂർത്തിയാക്കുന്നതിൽ തദ്ദേശ സ്ഥാപനങ്ങൾ ജാഗ്രത പുലർത്തണമെന്നും കെ.എൻ ഉണ്ണിക്കൃഷ്ണൻ പറഞ്ഞു.

എളങ്കുന്നപ്പുഴ ഗ്രാമ പഞ്ചായത്തിൽ ആറു റോഡുകൾക്കായി 52 ലക്ഷം രൂപയും കടമക്കുടിയിൽ രണ്ടു റോഡുകൾക്കായി 18 ലക്ഷം രൂപയും എടവനക്കാട് നാല് റോഡുകൾക്കായി 34 ലക്ഷം രൂപയും കുഴുപ്പിള്ളിയിൽ അഞ്ചു റോഡുകൾക്ക് 40 ലക്ഷം രൂപയും പള്ളിപ്പുറത്ത് എട്ടു റോഡുകൾക്ക് 58 ലക്ഷം രൂപയും  ഞാറക്കലിൽ നാല് റോഡുകൾക്ക് 32 ലക്ഷം രൂപയും  നായരമ്പലത്ത് നാല് റോഡുകൾക്കായി 32 ലക്ഷം രൂപയുമാണ് ഭരണാനുമതിയായത്.

എളങ്കുന്നപ്പുഴ പഞ്ചായത്തിലെ പതിനെട്ടാം വാർഡ് പ്രിയദർശിനി റോഡിന് 10 ലക്ഷം രൂപയും , 10,11 വാർഡുകളിൽ ഉൾപ്പെടുന്ന കാട്ടാശ്ശേരി റോഡിന് 10 ലക്ഷം രൂപയും , പതിനാറാം വാർഡിലെ സീ സൈഡ് സെറ്റിൽമെന്റ് റോഡിന് എട്ടു ലക്ഷം രൂപയും, വാർഡ് ഒൻപതിലെ അലങ്കാർ റോഡിന് എട്ടു ലക്ഷം രൂപയും ,  മുട്ടപുഴ റോഡിന് എട്ടു ലക്ഷം രൂപയും, വാർഡ് രണ്ടിലെ ഫിഷർമെൻ റോഡിന് എട്ടു ലക്ഷം രൂപ എന്നിങ്ങനെയാണ് തുക അനുവദിച്ചത്. 

കടമക്കുടി ഗ്രാമ പഞ്ചായത്തിൽ വാർഡ് അഞ്ചിലെ മാത്യു തോടകത്ത് റോഡിന് 10 ലക്ഷം രൂപയും  വാർഡ് 13ലെ കടമക്കുടി മെയിൻ റോഡിന് എട്ടു ലക്ഷം രൂപ വീതം ഭരണാനുമതിയായി. 

എടവനക്കാട് പഞ്ചായത്തിലെ ആറാം വാർഡ് ബാലസദനം റോഡിനും വാർഡ് 15ലെ ഇല്ലത്തുപടി വെസ്റ്റ് റോഡ് സെക്കൻഡ് നോർത്ത് റോഡിനും രണ്ടാം വാർഡിലെ പി.എ സെയ്‌ത് മുഹമ്മദ് റോഡ് നോർത്ത് ഈസ്റ്റ് സൗത്ത് റോഡ് ടാറിംഗിനും എട്ടു ലക്ഷം രൂപ വീതവും വാർഡ് ഒന്നിലെ പി.എ സെയ്‌ത്‌ മുഹമ്മദ് റോഡ് എം.പി പാലം ഈസ്റ്റ് നോർത്ത് എക്സ്റ്റൻഷൻ റോഡ് റീടാറിംഗിന് പത്തുലക്ഷവും രൂപ അനുവദിച്ചു. 

കുഴുപ്പിള്ളിയിൽ വാർഡ് 13 പള്ളത്താംകുളങ്ങര നീക്കത്തിൽ റോഡിനും നാലാം വാർഡിലെ സെന്റ് ജോൺസ് എൽ.പി സ്‌കൂൾ റോഡിനും എട്ടു ലക്ഷം രൂപ വീതവും അഞ്ചാം വാർഡ് കാരുണ്യം മാരായി റോഡിനും ഒൻപതാം വാർഡിലെ സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രം ചിറ റോഡിനും ഒൻപത് ലക്ഷം രൂപ വീതവും വാർഡ് എട്ടിലെ കാവുങ്കൽ ടെമ്പിൾ റോഡിന് ആറ് ലക്ഷം രൂപ യും അനുവദിച്ചു.

പള്ളിപ്പുറം പഞ്ചായത്തിലെ പത്താം വാർഡിൽ ചിരുതപെണ്ണ് മൈതാനം റോഡിനും 11, 12 വാർഡുകളിൽ ഉൾപ്പെടുന്ന അരയത്തി കടവ് റോഡിനും, പന്ത്രണ്ടാം വാർഡിലെ രാമവർമ്മ ഐ.എച്ച്.ഡി.പി റോഡിനും പതിനഞ്ചാം വാർഡിലെ സാമൂഹ്യ സേവാ സംഘം റോഡിനും ഒന്നാം വാർഡിലെ രവീന്ദ്ര പാലത്തിനു വടക്കു സമാന്തര റോഡിനും നാലാം വാർഡിലെ കൊച്ചു കടപ്പുറം റോഡിനും എട്ടു ലക്ഷം രൂപ വീതവും വാർഡ് 22ലെ പൊയിൽ റോഡിനും മലർവാടി റോഡിനും അഞ്ചു ലക്ഷം രൂപ വീതവും അനുവദിച്ചിട്ടുണ്ട്. 

ഞാറക്കൽ ഗ്രാമ പഞ്ചായത്തിൽ ഒൻപതാം വാർഡിലെ കനാൽ റോഡിനും പതിനൊന്നാം വാർഡിലെ എസ് .എൻ റോഡിനും ആറാം വാർഡിലെ ചെറുപുഷ്‌പം റോഡിനും പത്താം വാർഡിലെ ലക്ഷം വീട് റോഡിനും എട്ടുലക്ഷം രൂപ വീതം ഭരണാനുമതിയായി. 

നായരമ്പലം പഞ്ചായത്തിൽ എട്ട്, ഏഴ് വാർഡുകളിലുൾപ്പെടുന്ന കടേകുരിശിങ്കൽ, രണ്ടാം വാർഡിലെ നെടുങ്ങാട് ബോട്ട് ജെട്ടി, നികത്തിൽ, ആറാം വാർഡിലെ ടെമ്പിൾ ഈസ്റ്റ് റോഡുകൾക്കായി എട്ടുലക്ഷം വീതവുമാണ് അനുവദിച്ചത്.

date