Skip to main content

ഫയൽ അദാലത്ത് :  രണ്ടാഴ്ചക്കിടെ തീർപ്പാക്കിയത് 40755 ഫയലുകൾ

 

ജൂൺ 15 മുതൽ 30 വരെയുള്ള പതിനഞ്ചു ദിവസങ്ങൾ കൊണ്ട് ജില്ലയിൽ തീർപ്പാക്കിയത് 40755 ഫയലുകൾ.  തീർപ്പാകാത്ത ഫയലുകളിൽ 57.44 ശതമാനം ഫയലുകൾ തീർപ്പാക്കിയ ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസ് ആണ് ജില്ലയിൽ ഏറ്റവും മികച്ച പ്രവർത്തനം കാഴ്ച വെച്ചത്. ജൂൺ 15 ലെ കണക്ക് പ്രകാരം ശേഷിച്ചിരുന്ന 6246 ഫയലുകളിൽ 3588 ഫയലുകളും ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസിലെ ജീവനക്കാർ തീർപ്പാക്കി കഴിഞ്ഞു. ഇടപ്പള്ളി റീജിയണൽ സോഷ്യൽ ഫോറസ്ട്രി ചീഫ് കൺസെർവറ്ററുടെ ഓഫീസിൽ തീർപ്പാക്കാനുണ്ടായിരുന്ന 3158 ഫയലുകളിൽ 1370 ഫയലുകൾ തീർപ്പാക്കാൻ സാധിച്ചിട്ടുണ്ട്. കൊച്ചി സിറ്റി പോലീസ് കമ്മിഷണറുടെ ഓഫീസിൽ തീർപ്പാക്കാനുണ്ടായിരുന്ന 8587 ഫയലുകളിൽ 2688 ഫയലുകൾ തീർപ്പാക്കിയിട്ടുണ്ട്.

ഏറ്റവുമധികം ഫയലുകൾ തീർപ്പാക്കാൻ ശേഷിച്ചിരുന്ന റെവന്യൂ വകുപ്പിലും ഫയൽ അദാലത്ത് പ്രവർത്തനങ്ങൾ വേഗത്തിൽ പുരോഗമിക്കുകയാണ്. ജൂൺ മാസത്തിൽ 14580 ഫയലുകൾ തീർക്കാനാണ് ലക്ഷ്യമിട്ടിരുന്നതെങ്കിലും 21851 ഫയലുകൾ തീർപ്പാക്കാൻ ഉദ്യോഗസ്ഥർക്ക് സാധിച്ചു. കളക്ടറേറ്റിൽ മാത്രമായി 8023 ഫയലുകൾ തീർപ്പാക്കിയിട്ടുണ്ട്. കളക്ടറേറ്റിലെ മജിസ്റ്റീരിയൽ വിഭാഗത്തിൽ ആണ് ഏറ്റവും വേഗത്തിൽ ഫയൽ അദാലത്ത് പുരോഗമിക്കുന്നത്. 2766 ഫയലുകൾ ആണ് ഇവിടെ തീർപ്പാക്കിയത്. ഭരണ നിർവഹണ വിഭാഗത്തിൽ 1028 ഫയലുകളും ഭൂ പരിഷ്കരണ വിഭാഗത്തിൽ 1417 ഫയലുകളും റെവന്യൂ റിക്കവറി വിഭാഗത്തിൽ 1402 ഫയലുകളും തീർപ്പാക്കിയിട്ടുണ്ട്.

date