Skip to main content

ദിവസ വേതനാടിസ്ഥാനത്തിൽ  നിയമനം

 

പട്ടികജാതി വികസന വകുപ്പിനു കീഴിൽ  ആലുവ കീഴ്മാട് പ്രവര്‍ത്തിക്കുന്ന  ആണ്‍കുട്ടികളുടെ മോഡൽ  റസിഡന്‍ഷ്യൽ  സ്‌ക്കൂളിൽ  ഹയര്‍സെക്കന്‍ററി വിഭാഗത്തിൽ   നിലവിലുളള ജൂനിയര്‍ കണക്ക് ടീച്ചര്‍, ജൂനിയര്‍ ഇംഗ്ലീഷ് ടീച്ചര്‍, ജൂനിയര്‍ സുവോളജി  ടീച്ചര്‍ എന്നീ ഒഴിവുകളിൽ  ദിവസവേതാനാടിസ്ഥാനത്തിൽ   നിയമനം നടത്തുന്നതിന്  പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ നിശ്ചയിച്ചിട്ടുളള യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികളിൽ   നിന്നും അപേക്ഷ ക്ഷണിച്ചു കൊളളുന്നു. താത്പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ നിശ്ചിത  മാതൃകയിൽ  തയ്യാറാക്കിയ അപേക്ഷ ജാതി, ജനനതീയതി, വിദ്യാഭ്യാസ യോഗ്യത,  പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ  പകര്‍പ്പുകള്‍ എന്നിവ സഹിതം ജില്ലാ പട്ടികജാതി വികസന ഓഫീസിൽ   ജൂലൈ ആറിന് രാവിലെ 11-ന് നടത്തുന്ന കൂടിക്കാഴ്ചയിൽ  പങ്കെടുക്കണം.  അപേക്ഷകര്‍ 2022 ജനുവരി ഒന്നിന് 40 വയസ്സ് അധികരിക്കരുത്. സംവരണത്തിന് അര്‍ഹതയുളള  പിന്നാക്ക സമുദായക്കാര്‍ക്കും, പട്ടികജാതി പട്ടികവര്‍ഗ്ഗക്കാര്‍ക്കും പബ്ലിക് സര്‍വ്വീസ്  കമ്മീഷന്‍ അനുവദിക്കുന്ന നിയമാനുസൃത വയസ്സിളവിന്  അര്‍ഹതയുണ്ടായിരിക്കും. കൂടുതൽ  വിവരങ്ങള്‍ക്ക് ജില്ലാ പട്ടികജാതി വികസന ഓഫീസ്സുമായോ (ഫോണ്‍ : 0484 2422256) ആലുവ മോഡൽ  റസിഡന്‍ഷ്യൽ  സ്‌ക്കൂള്‍ ഓഫീസുമായോ  ബന്ധപ്പെടണം. 

date