Skip to main content

ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ അപേക്ഷ ക്ഷണിച്ചു 

 

സംസ്ഥാന വിനോദ സഞ്ചാര വകുപ്പിനു കീഴിലുള്ള കളമശ്ശേരി ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ 2022-23 അദ്ധ്യയന വർഷത്തെ പി.എസ്.സി അംഗീകൃത തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫ്രണ്ട് ഓഫീസ് ഓപ്പറേഷൻ, ഫുഡ് ആന്‍റ് ബീവറേജ് സർവ്വീസ്, ഫുഡ് പ്രൊഡക്ഷൻ, ബേക്കറി ആന്‍റ് കൺഫെക്ഷണറി, ഹോട്ടൽ അക്കോമഡേഷൻ ഓപ്പറേഷൻ, കാനിംഗ് ആന്‍റ് ഫുഡ് പ്രിസർവേഷൻ എന്നീ കോഴ്സുകളിലേയ്ക്കാണ് അപേക്ഷ ക്ഷണിക്കുന്നത്. എസ്.എസ്.എൽ.സിയാണ് അടിസ്ഥാന യോഗ്യത, അപേക്ഷ ഫോറവും പ്രോസ്പെക്ടസും സ്ഥാപനത്തിൽ നിന്ന് നേരിട്ടും www.fcikerala.org എന്ന വെബ് സൈറ്റിൽ നിന്നും ലഭ്യമാണ്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 11. എസ്.സി/എസ്.ടി/ഒ.ഇ.സി വിദ്യാർത്ഥികൾക്ക് സ്റ്റെപെന്‍റോടുകൂടി പഠനം സൗജന്യമാണ്. മറ്റ് വിഭാഗത്തിൽപ്പെട്ടവർക്ക് നിയമാനുസൃത ഫീസ് ഇളവ് ലഭിക്കും.

date