Skip to main content
കളക്ടറേറ്റ് കോണ്ഫറന്സ് ഹാളിൽ മന്ത്രി കെ രാജന്റെ അധ്യക്ഷതയിൽ ചേർന്ന റവന്യൂ ഉദ്യോഗസ്ഥരുടെ യോഗം

ഒരു വര്‍ഷത്തിനകം എറണാകുളത്തെ  ഇ-ജില്ലയായി പ്രഖ്യാപിക്കാനാകും: മന്ത്രി കെ. രാജന്‍

 

    ഒരു വര്‍ഷത്തിനകം എറണാകുളം ജില്ലയെ ഇ-ജില്ലയായി പ്രഖ്യാപിക്കാനാകുമെന്നും വില്ലേജ്തലം മുതല്‍ കളക്ടറേറ്റ് വരെ ഇ- ഓഫീസ്  സംവിധാനത്തിലേക്ക് സമ്പൂര്‍ണ്ണമായി മാറുമെന്നും
റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്‍ പറഞ്ഞു.

    കാക്കനാട് കളക്ടറേറ്റില്‍ നടന്ന ജില്ലയിലെ ഡെപ്യൂട്ടി കളക്ടര്‍മാരുടേയും ഡെപ്യൂട്ടി തഹസില്‍ദാര്‍മാരുടേയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.  

    വില്ലേജ്തല ജനകീയ സമിതികള്‍ എല്ലാ മാസവും കൂടുന്നെന്ന് ഉറപ്പു വരുത്തണം. റവന്യൂതല ഇ-സാക്ഷരതയുടെ പ്രധാന ആയുധമായിരിക്കണം വില്ലേജ്തല ജനകീയ സമിതികള്‍. വില്ലേജുകളുടെ പ്രവര്‍ത്തനം കൂടുതല്‍ ജനകീയമാകുന്നതിന് ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കണം. ജനുവരി മാസത്തിന് മുന്‍പായി ഡിജിറ്റല്‍ റീ സര്‍വേ നടപടികള്‍ പൂര്‍ത്തിയാക്കണം. ജോലിയില്‍ വീഴ്ച വരുത്തുന്ന വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ഫയലുകള്‍ ആത്യന്തികമായി തീര്‍പ്പാക്കുന്ന അദാലത്തുകളായി ഫയല്‍ തീര്‍പ്പാക്കല്‍ യജ്ഞം മാറണമെന്നും മന്ത്രി നിര്‍ദേശിച്ചു. 

    ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക് യോഗത്തിന് അധ്യക്ഷത വഹിച്ചു. ജില്ലാ വികസനകാര്യ കമ്മീഷ്ണര്‍ എ.ഷിബു, സബ് കളക്ടര്‍ പി.വിഷ്ണു രാജ്, അഡീഷ്ണല്‍ ജില്ലാ മജിസ്‌ട്രേറ്റ് എസ്.ഷാജഹാന്‍, ഡെപ്യൂട്ടി കളക്ടര്‍മാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

date