Skip to main content
ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ജില്ലാതല  ഉദ്ഘാടനത്തിൻ്റെ പ്രചരണാർത്ഥം കോട്ടുവള്ളി ഗ്രാമപഞ്ചായത്തിൽ കൃഷി ആരംഭിച്ചപ്പോൾ

ഞങ്ങളും കൃഷിയിലേക്ക്; ജില്ലാതല ഉദ്ഘാടനത്തിൻ്റെ പ്രചരണാർത്ഥം കോട്ടുവള്ളി പഞ്ചായത്തിൽ കൃഷിയാരംഭിച്ചു 

 

സംസ്ഥാന സർക്കാരിൻ്റെ നൂറുദിന കർമ്മ പരിപാടികളുടെ ഭാഗമായി കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് നടപ്പിലാക്കുന്ന ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ജില്ലാതല  ഉദ്ഘാടനത്തിൻ്റെ പ്രചരണാർത്ഥം കോട്ടുവള്ളി ഗ്രാമപഞ്ചായത്തിൽ കൃഷി ആരംഭിച്ചു. വാണിയക്കാട് കെ.എം ലാലുവിൻ്റെ കൃഷിയിടത്തിൽ നടന്ന നടീൽ ഉദ്ഘാടനം കോട്ടുവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.എസ് ഷാജി നിർവ്വഹിച്ചു.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അനിജ വിജു, ഗ്രാമ പഞ്ചായത്തംഗം സുമയ്യ ടീച്ചർ, കോട്ടുവള്ളി കൃഷി ഓഫീസർ കെ.സി റൈഹാന, കാർഷിക വികസന സമിതി അംഗം എൻ സോമസുന്ദരൻ, പി.വി സജീവ്, കർഷകർ തുടങ്ങിയവർ സന്നിഹിതരായി. വർഷങ്ങളായി തരിശുകിടന്ന അഞ്ച് ഏക്കർ സ്ഥലത്ത് പച്ചക്കറി കൃഷിയാരംഭിച്ചിരിക്കുകയാണ് ലാലു.

ജില്ലയിലെ തദ്ധേശ സ്വയംഭരണ സ്ഥാപന പരിധിയിലെ 97 കൃഷിയിടങ്ങളിലാണ് ജില്ലാതല  ഉദ്ഘാടനത്തിൻ്റെ പ്രചരണാർത്ഥം കൃഷിയാരംഭിച്ചത്. ജൂലൈ രണ്ടിന് ആലങ്ങാട് നീറിക്കോട് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിലാണ് ജില്ലാതല ഉദ്ഘാടനം. വ്യവസായ വകുപ്പ് മന്ത്രി പി രാജീവാണ് ഉദ്ഘാടനം നിർവഹിക്കുന്നത്.

date