Skip to main content

ലൈഫ് മിഷന്‍; ഒന്നാംഘട്ട അപ്പീലിന് ശേഷമുളള  കരട് ഗുണഭോക്തൃ പട്ടിക പ്രസിദ്ധീകരിച്ചു

 

    ലൈഫ് മിഷന്‍ ഗുണഭോക്തൃപട്ടികയില്‍ ഉള്‍പ്പെടാതെപോയ അര്‍ഹരായ ഗുണഭോക്താക്കളുടെ കരട് പട്ടികയിന്മേലുള്ള ഒന്നാംഘട്ട അപ്പീലിന് ശേഷമുളള കരട് ഗുണഭോക്തൃ പട്ടിക പ്രസിദ്ധീകരിച്ചു. കരട് പട്ടിക www.life2020.kerala.gov.in എന്ന വെബ്‌സൈറ്റിലും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ നോട്ടീസ് ബോര്‍ഡിലും പൊതുവായ നോട്ടീസ് ബോര്‍ഡുകളിലും തദ്ദേശസ്വയംഭരണ സ്ഥാപന പരിധിയിലെ സര്‍ക്കാര്‍ ഓഫീസുകളിലും വെബ്‌സൈറ്റിലും പൊതുജനങ്ങള്‍ക്ക്  ദൃശ്യമാകുന്ന വിധത്തില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. പൊതു ജനങ്ങള്‍ക്കുള്ള സംശയ നിവാരണത്തിന് തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ ഫ്രണ്ട് ഓഫീസില്‍ സൗകര്യമുണ്ടായിരിക്കും. 

    ഒന്നാംഘട്ട അപ്പീലിന് ശേഷമുളള കരട് ഗുണഭോക്തൃ പട്ടികയിന്മേലുള അപ്പീലുകള്‍ (രണ്ടാംഘട്ട അപ്പീല്‍ ) ഓണ്‍ലൈനായും ആക്ഷേപങ്ങള്‍ നേരിട്ടും അപ്പീല്‍ അധികാരികള്‍ക്കും അപ്പീല്‍ കേന്ദ്രത്തിലെ ഹെല്‍പ്പ് ഡെസ്‌കുകളിലും സമര്‍പ്പിക്കാം. 

    അപേക്ഷകര്‍ക്ക് അപേക്ഷ സമര്‍പ്പിക്കുവാനുപയോഗിച്ച യൂസര്‍നെയിമും പാസ്വേഡും ഉപയോഗിച്ച് സമര്‍പ്പിച്ച അപേക്ഷകളുടെ നിലവിലെ സ്ഥിതി, അര്‍ഹതയുടെ വിവരം എന്നിവ www.life2020.kerala.gov.in വെബ്‌സൈറ്റില്‍ നിന്നും ലഭ്യമാകുന്നതും ആവശ്യമെങ്കില്‍ അതിലൂടെ രണ്ടാംഘട്ട അപ്പീല്‍ സമര്‍പ്പിക്കാവുന്നതാണ്. അപേക്ഷകരുടെ  യൂസര്‍നെയിമും പാസ്വേഡും ഉപയോഗിച്ച് അക്ഷയാ കേന്ദ്രങ്ങള്‍ മുഖേന അപ്പീല്‍ സമര്‍പ്പിക്കാം. അപ്പീലുകളും ആക്ഷേപങ്ങളും സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂലൈ 8. 

    പുതിയ അപേക്ഷകള്‍ സ്വീകരിക്കില്ല. അപ്പീലുകള്‍ ഓണ്‍ലൈനായും ആക്ഷേപങ്ങള്‍ നേരിട്ടും സമര്‍പ്പിക്കുന്നതിന് ജില്ലാ കളക്ടറേറ്റില്‍ ലൈഫ് ജില്ലാ മിഷന്‍ കോര്‍ഡിനേറ്ററുടെ കാര്യാലയത്തില്‍ ജൂലൈ എട്ടു വരെ പ്രവര്‍ത്തിക്കുന്ന ഹെല്‍പ് ഡെസ്‌കില്‍ സൗകര്യമുണ്ടാകും. സമയം പകല്‍ 11 മുതല്‍ വൈകിട്ട് 4 വരെ. ഫോണ്‍ 0484 2422221.

date