Skip to main content

ഞങ്ങളും കൃഷിയിലേക്ക് :  പുത്തൻവേലിക്കര കൃഷിഭവനിൽ ചെണ്ടുമല്ലി കൃഷിക്കും പച്ചക്കറി കൃഷിക്ക് തുടക്കമായി

 

 ഭക്ഷ്യസ്വയംപര്യാപ്തതയും ഭക്ഷ്യ സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന കൃഷിവകുപ്പ് നടപ്പാക്കുന്ന ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി പുത്തൻവേലിക്കര ഗ്രാമപഞ്ചായത്ത് കൃഷിഭവനിൽ ചെണ്ടുമല്ലി കൃഷിക്കും പച്ചക്കറി കൃഷിക്കും തുടക്കമായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോസി ജോഷി പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു.

കൃഷിഭവന്റെ നേതൃത്വത്തിൽ 15 സെന്റ് സ്ഥലത്ത് പച്ചക്കറികളും ചെണ്ടുമല്ലിയും ഇടകലർത്തിയാണ് കൃഷി ചെയ്യുന്നത്.ചെണ്ടുമല്ലിക്കൊപ്പം, വെണ്ട, വഴുതന തുടങ്ങിയ പച്ചക്കറികളാണ് കൃഷിചെയ്യുന്നത്. ഓണവിപണി ലക്ഷ്യമിട്ടാണ് കൃഷി ഒരുക്കുന്നത്.
 വൈസ് പ്രസിഡന്റ്‌  ജോസ്, വാർഡ് മെമ്പർ ശ്രീജിത്ത്‌, കൃഷി ഓഫീസർ  അമിത. കെ. ജോർജ്, കൃഷി അസിസ്റ്റന്റ്സ്  ടി. ഒ. ബെന്നി, കെ.എൻ ഷീജ , അഗ്രോ സർവീസ് സെന്റർ സ്റ്റാഫ്‌ മോഹൻ തുടങ്ങിയവർ സന്നിഹിതരായി.

date