Skip to main content

അപകടകരമായ ഡ്രൈവിംഗ് ; സ്വകാര്യ ബസ് ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കി

 

നഗര മേഖലയിൽ സ്വകാര്യ ബസുകളുടെ അപകടകരമായ ഡ്രൈവിങ്ങ് നിയന്ത്രിക്കാൻ ശക്തമായ നടപടി സ്വീകരിക്കാനൊരുങ്ങി മോട്ടോർ വാഹന വകുപ്പ്. ഇതിന്റെ ഭാഗമായി അപകടകരമായ രീതിയിൽ വാഹനമോടിച്ച സ്വകാര്യ ബസ് ഡ്രൈവറുടെ ലൈസൻസ് ഒരു മാസത്തേക്ക് മോട്ടോർ വാഹന വകുപ്പ് റദ്ദാക്കി. പുക്കാട്ടുപടി- ഫോർട്ട്‌ കൊച്ചി റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസിന്റെ ഡ്രൈവറായ തൃക്കാക്കര എൻ.ജി.ഒ ക്വാർട്ടേഴ്‌സ് സ്വദേശി ഷംസുദ്ദീൻ ബാബുവിന്റെ ലൈസൻസ് ആണ് മോട്ടോർ വാഹന വകുപ്പ് റദ്ദാക്കിയത്. ജൂൺ 30ന് വള്ളത്തോൾ നഗർ ജംഗ്ഷന് സമീപം തിരക്കേറിയ സമയത്തു ഗതാഗത നിയമം ലംഘിച്ചു തെറ്റായ ഭാഗത്തു കൂടി വരുന്നതിനിടെ ആണ് മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽ പെട്ടത്. വാഹനം കൂടുതൽ ഗതാഗതക്കുരുക്ക് ഉണ്ടാക്കുകയും ചെയ്തിരുന്നു. ബസ് ഡോറുകളും കൃത്യമായി അടച്ചിരുന്നില്ല. മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥനായ ഇന്ദുധരൻ ആചാരിയുടെ നേതൃത്വത്തിൽ ആയിരുന്നു പരിശോധന.

date