Skip to main content

പാറക്കടവ് കൃഷിഭവന്‍ മന്ത്രി പി. പ്രസാദ് ഞായറാഴ്ച്ച ഉദ്ഘാടനം ചെയ്യും

 

പാറക്കടവ് ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ഞായറാഴ്ച്ച (ജൂലൈ 3)വൈകിട്ട് 4ന്  കൃഷിവകുപ്പ് മന്ത്രി പി. പ്രസാദ് നിര്‍വഹിക്കും. മൂഴിക്കുളം സെന്റ് മേരീസ് ചര്‍ച്ച് ഹാളില്‍ നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ  റോജി. എം. ജോണ്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. ബെന്നി ബഹനാന്‍ എം.പി മുഖ്യാഥിതിയാകും.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ജോര്‍ജ്, ജില്ലാ പഞ്ചായത്ത് സ്ഥിരംസമതി അധ്യക്ഷന്‍ എം. ജെ ജോമി, പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി. വി പ്രദീഷ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ റൈജി സിജോ, താര സജീവ്, പാറക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.വി ജയദേവന്‍, വൈസ് പ്രസിഡന്റ് ഡെയ്‌സി ടോമി, വിവിധ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷരായ കെ.വൈ ടോമി, പി.പി ജോയ്, രാജമ്മ വാസുദേവന്‍, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ രാജി ജോസ്, പഞ്ചായത്ത് അംഗങ്ങള്‍, കര്‍ഷക പ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും. 

2018 ലെയും, 2019 ലെയും വെള്ളപ്പൊക്കത്തെ തുടര്‍ന്ന് നാശനഷ്ടങ്ങള്‍ സംഭവിച്ച പഴയ കൃഷിഭവന്‍ പൂര്‍ണമായും ഉപയോഗശൂന്യമായി മാറുകയായിരുന്നു.  റോജി എം ജോണ്‍ എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 50 ലക്ഷം രൂപ ചെലവഴിച്ചാണ് പുതിയ കെട്ടിടം നിര്‍മ്മിച്ചത്. 

ഉദ്ഘാടനത്തോട് അനുബന്ധിച്ച് ഞാറ്റുവേല ചന്ത നടക്കും. നടീല്‍ വസ്തുക്കളും, ജൈവ വളങ്ങളും, ജൈവ കീട നാശിനികളും, കൃഷി യന്ത്രങ്ങള്‍ എന്നിവ ചന്തയില്‍ ലഭ്യമായിരിക്കും. പി.എം കിസ്സാന്‍ പദ്ധതി ഹെല്‍പ് ഡെസ്‌ക്ക് , എയിംസ് പോര്‍ട്ടല്‍ ഹെല്‍പ് ഡെസ്‌ക്ക് എന്നീ സേവനങ്ങളും ഉണ്ടായിരിക്കുന്നതാണ്. ഉച്ചയ്ക്ക് 2 ന് മൂഴിക്കുളം പള്ളി ഹാളില്‍  രജിസ്‌ട്രേഷന്‍ ആരംഭിക്കും.

date