Skip to main content

ഫയൽ അദാലത്തിനുള്ള മുന്നൊരുക്കങ്ങളുമായി പെരുമ്പാവൂർ നഗരസഭ

 

ഫയൽ തീർപ്പാക്കൽ ദിവസം എന്നതിലുപരിയായി ചൊവ്വ, ബുധൻ ദിവസങ്ങളിൽ നടത്തുന്ന ഫയൽ അദാലത്തിന് മുന്നോടിയായ പ്രവർത്തനങ്ങളായിരുന്നു ഞായറാഴ്ച പെരുമ്പാവൂർ നഗരസഭയിൽ നടന്നത്. കെട്ടിടങ്ങളുടെ പേര് മാറ്റം, ലൈസൻസ് സംബന്ധിച്ച അപേക്ഷകൾ, കെട്ടിട നിർമാണവുമായി ബന്ധപ്പെട്ട അപേക്ഷകൾ തുടങ്ങിയവയാണ് പെരുമ്പാവൂർ നഗരസഭയിൽ തീർപ്പാക്കാൻ ഉള്ളവയിൽ അധികവും. ഇത്തരത്തിൽ 76 അപേക്ഷകളാണ് ഉള്ളത്. അപേക്ഷകർ നേരിട്ട് എത്തേണ്ട തരത്തിലുള്ള ഫയലുകളായതിനാലാണ്  അദാലത്തുമായി ബന്ധപ്പെട്ട് അപേക്ഷകർക്ക് നൽകേണ്ട നോട്ടീസ് നൽകുന്നതിനും ആവശ്യമായ ഫയലുകൾ  തയ്യാറാക്കി വയ്ക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്കും പ്രാമുഖ്യം നൽകിയതെന്ന് അധികൃതർ പറഞ്ഞു.

date