Skip to main content

മൂവാറ്റുപുഴ നഗരസഭയിൽ 53  ഫയലുകൾ തീർപ്പാക്കി

 

ഫയൽ തീർപ്പാക്കൽ തീവ്ര യജ്ഞത്തിന്റ ഭാഗമായി മൂവാറ്റുപുഴ നഗരസഭയിൽ 53 ഫയലുകൾ തീർപ്പാക്കി. 88 ഫയലുകളാണ് ഫയൽ തീർപ്പാക്കൽ യജ്ഞത്തിൻ്റെ ഭാഗമായി  തീർപ്പാക്കാൻ ലക്ഷ്യമിട്ടിരുന്നത്. മൂന്നു വർഷത്തിലധികം പഴക്കമുള്ള 31 ഫയലുകൾ പൂർത്തിയാക്കി. ഒരു വർഷത്തിൽ താഴെ പഴക്കമുള്ള 22 ഫയലുകളും പൂർത്തിയാക്കി.

ഫയൽ തീർപ്പാക്കൽ യജ്ഞത്തിന്റെ ഭാഗമായി നഗരസഭയിലെ ഭൂരിഭാഗം ഉദ്യോഗസ്ഥരും   രാവിലെ പത്തിന് മുമ്പായി ഓഫീസിൽ ഹാജരായിരുന്നു.

date