Skip to main content

വില്ലേജ് ഓഫീസുകളില്‍ സര്‍ട്ടിഫിക്കറ്റുകളുമായി  ബന്ധപ്പെട്ട ഫയല്‍ തീര്‍പ്പാക്കല്‍

 

    ഫയല്‍ തീര്‍പ്പാക്കല്‍ യജ്ഞം നടന്ന ഞായറാഴ്ച കുന്നത്തുനാട് താലൂക്ക് പരിധിയിലെ വില്ലേജ് ഓഫീസുകളില്‍ പ്രധാനമായും നടന്നത് വിവിധ സര്‍ട്ടിഫിക്കറ്റുകളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍. ഇത്തരം ഫയലുകള്‍ക്ക് പ്രാമുഖ്യം കൊടുക്കാനായിരുന്നു താലൂക്ക് തലത്തില്‍ നിന്ന് വില്ലേജുകള്‍ക്ക് നല്‍കിയിരുന്ന നിര്‍ദ്ദേശം. 

    വിദ്യാഭ്യാസം, ജോലി തുടങ്ങിയവക്ക് ആവശ്യമായ വരുമാനം, ജാതി തുടങ്ങിയ തെളിയിക്കുന്നതിന് ഉള്‍പ്പെടെയുള്ള വിവിധ അപേക്ഷകളായിരുന്നു വേഗത്തില്‍ പൂര്‍ത്തിയാക്കിയവയില്‍ അധികവും. റിസോഴ്‌സ് പേഴ്‌സണ്‍മാരുടെ സഹായത്തോടെയായിരുന്നു മിക്കയിടത്തും വില്ലേജ് ഓഫീസര്‍മാര്‍ സൂക്ഷ്മപരിശോധനകള്‍ നടത്തിയത്. ഇതിന് പുറമേ പട്ടയവുമായി ബന്ധപ്പെട്ട ഫയലുകളും വില്ലേജുകള്‍ വഴി പൂര്‍ത്തിയാക്കി. 

    വില്ലേജ് ഓഫീസുകളില്‍ നിന്ന് സമയബന്ധിതമായി വിവരങ്ങള്‍ ലഭിച്ചതിനാല്‍ താലൂക്കില്‍ നിന്ന് നല്‍കുന്ന അനന്തരാവകാശ സര്‍ട്ടിഫിക്കറ്റ്, ജാതി, വരുമാനം, നോണ്‍ ക്രീമിലിയര്‍ സര്‍ട്ടിഫിക്കറ്റ് തുടങ്ങിയവയുമായി ബന്ധപ്പെട്ട 26 ഫയലുകളും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞു.

date