Skip to main content

ജലശുചിത്വ സന്ദേശവുമായി കങ്ങഴയിൽ ജലസഭ

കോട്ടയം: ജലസ്രോതസുകളും തോടുകളും സംരക്ഷിക്കാനുള്ള തെളിനീരൊഴുകും നവകേരളം പദ്ധതിയുടെ ഭാഗമായി കങ്ങഴ പഞ്ചായത്ത് രണ്ടാംവാർഡിൽ ജലസഭയും ജലനടത്തവും സംഘടിപ്പിച്ചു. വിലങ്ങുപാറ മിച്ചഭൂമി തോടിന്റെ കരയിൽ നടന്ന ജലസഭ കങ്ങഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റംല ബീഗം ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തഗം എൻ.എം. ജയലാൽ അധ്യക്ഷനായി. വാർഡംഗം അനു ബിനോയി, ഹെൽത്ത് ഇൻസ്‌പെക്ടർ എസ്. പ്രിയദർശൻ, ജലജീവൻ മിഷൻ സുസ്ഥിര കോഡിനേറ്റർമാരായ ജോളി ജോസഫ്, കെ. സുരേഷ് കുമാർ, സി. ഡി.എസ് ചെയർപെഴ്‌സൺ പ്രീത ഓമനക്കുട്ടൻ, ഓവർസിയർ ആർ.എം. ഷാജിത, തൊഴിലുറപ്പ് തൊഴിലാളികൾ, ഹരിത കർമ്മസേനാംഗങ്ങൾ എന്നിവർ പങ്കെടുത്തു.
തുടർന്ന് തോട്ടിലെയും ജലം ഒഴുകിയെത്തുന്ന പ്രദേശങ്ങളും മാലിന്യവിമുക്തമാക്കി. ജലസംരക്ഷണ പ്രവർത്തനത്തിലും ആരോഗ്യസംരക്ഷണത്തിലും പ്രധാന്യം നൽകുന്ന പ്രവർത്തനങ്ങളിൽ ഗ്രാമപഞ്ചായത്ത് പ്രാധാന്യം നൽകുമെന്ന് പ്രസിഡന്റ് റംല ബീഗം പറഞ്ഞു

ഫോട്ടോ കാപ്ഷൻ

തെളിനീരൊഴുകും നവകേരളം പദ്ധതിയുടെ ഭാഗമായി കങ്ങഴ പഞ്ചായത്ത് രണ്ടാംവാർഡിൽ സംഘടിപ്പിച്ച ജലസഭയുടെയും ജലനടത്തത്തിന്റെയും ഭാഗമായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റംല ബീഗത്തിന്റെ നേതൃത്വത്തിൽ വിലങ്ങുപാറ മിച്ചഭൂമി തോട്ടിലെ മാലിന്യങ്ങൾ നീക്കുന്നു.

 

(കെ.ഐ.ഒ.പി.ആര്‍ 1561/2022)  

date