Skip to main content

 ദുരന്ത നിവാരണം: പരിശീലന പരിപാടിയ്ക്ക് സമാപനമായി 

 

സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ സഹകരണത്തോടെ ഇടുക്കി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ജില്ലയിലെ  ഐ.എ.ജി (ഇന്റര്‍ ഏജന്‍സി ഗ്രൂപ്പ്), പഞ്ചായത്ത്, വില്ലേജ് തല ഉദ്യോഗസ്ഥര്‍ക്കുമായി സംഘടിപ്പിച്ച ദ്വിദിന പരിശീലന പരിപാടിയ്ക്ക് സമാപനമായി. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിശീലന പരിപാടിയുടെ ഉദ്ഘാടനം ജില്ലാ കളക്ടര്‍  ഷീബ ജോര്‍ജ്    നിര്‍വഹിച്ചു. ദുരന്ത നിവാരണ വിഭാഗം  ജൂനിയര്‍ സൂപ്രണ്ട്  കെ.കെ വിജയന്‍ അധ്യക്ഷത  വഹിച്ചു.
  സ്ഫിയര്‍ ഇന്ത്യ സ്റ്റേറ്റ് കോ- ഓര്‍ഡിനേറ്റര്‍  വിജീഷ്,   ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ  കട്ടപ്പന സ്റ്റേഷന്‍ ഓഫീസര്‍ പി വരുണ്‍, ഇടുക്കി ജില്ലാ ആശുപത്രിയിലെ ജൂനിയര്‍ കണ്‍സല്‍ട്ടന്റ് ഡോ. അമൃത രാജന്‍, യൂണിസെഫ് സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്റര്‍ ഡോ. പ്രതീഷ് സി മാമ്മന്‍, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയില്‍ നിന്നും ഹസാര്‍ഡ് ആന്‍ഡ് റിസ്‌ക് അനലിസ്റ്റ് പ്രദീപ് ജി.എസ്  എന്നിവര്‍ രണ്ടു ദിവസങ്ങളിലായി ക്ലാസുകള്‍ നയിച്ചു. മുന്‍സിപ്പല്‍ , പഞ്ചായത്ത്  സെക്രട്ടറിമാരും  വില്ലേജ് ഓഫീസര്‍മാരും അതോടൊപ്പം  ജില്ലയിലെ  ഐ.എ.ജി (ഇന്റര്‍ ഏജന്‍സി ഗ്രൂപ്പ്) ലെ 36 സന്നദ്ധ സംഘടനകളില്‍  നിന്നുമുള്ള പ്രതിനിധികള്‍ പങ്കെടുത്തു.  
     പരിപാടിയില്‍  അഡിഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് ഷൈജു പി ജേക്കബ്, ഇന്റര്‍ ഏജന്‍സി ഗ്രൂപ്പ് ഇടുക്കി ജില്ലാ കോര്‍ഡിനേറ്റര്‍ സിബി തോമസ്, ഇടുക്കി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ഹസാര്‍ഡ് അനലിസ്റ്റ് രാജീവ് ടി.ആര്‍ തുടങ്ങിയവര്‍ പരിശീലന പരിപാടിയില്‍ പങ്കെടുത്തു.

date