Skip to main content

ഗതാഗത നിയന്ത്രണം

കോട്ടയം: ജൂലൈ അഞ്ചു മുതൽ 13 വരെയും 19 മുതൽ 23 വരെയും രാവിലെ ആറു മുതൽ 10 വരെ മണർകാട്-ഏറ്റുമാനൂർ ബൈപ്പാസ് റോഡിൽ ഗതാഗതം തിരിച്ചുവിടുന്നതിന് അനുമതിയേകി ജില്ലാ കളക്ടർ ഉത്തരവായി.
ഇന്ത്യ റിസർവ് ബറ്റാലിയനിലേക്ക് പൊലീസ് കോൺസ്റ്റബിൾമാരെ തിരഞ്ഞെടുക്കുന്നതിനായി റോഡ് ടെസ്റ്റ് നടക്കുന്നതിനാലാണിത്. മണർകാട് നിന്ന് ഏറ്റുമാനൂരിലേക്കുള്ള ഗതാഗതം പെരുമാനൂർകുളം

 ജംഗ്ഷനിൽനിന്നും മണർകാട് പള്ളി, ഒറവയ്ക്കൽ, അയർക്കുന്നം, അറുമാനൂർ വഴി തിരിച്ചുവിടുന്നതിന് അനുവാദം നൽകി ഉത്തരവായി.

(കെ.ഐ.ഒ.പി.ആര്‍ 1562/2022)  

date