Skip to main content

ഡെക്കറേറ്റീവ് പെയിന്റർ പരിശീലനം

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ച്ചർ ആൻഡ് കൺസ്ട്രക്ഷൻ (ഐ.ഐ.ഐ.സി) സംഘടിപ്പിക്കുന്ന ഡെക്കറേറ്റീവ് പെയിന്റർ  പരിശീലന പരിപാടിയിൽ അപേക്ഷ ക്ഷണിച്ചു. കൊല്ലം ജില്ലയിലെ ചവറ ഐഐഐസി ക്യാമ്പസിലാണ് 26 ദിവസം നീണ്ടു നിൽക്കുന്ന പരിശീലന പരിപാടി. പങ്കെടുക്കാൻ താത്പര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യതയുടെ പകർപ്പ്, പ്രതിവർഷ വരുമാന സർട്ടിഫിക്കറ്റ്, അപേക്ഷ എന്നിവ  മറാശശൈീി@ശശശര.മര.ശി ലേക്ക് ജൂലായ് 7നകം അയയ്ക്കണം. പരിശീലനത്തിനു പങ്കെടുക്കുന്ന കേരള കെട്ടിട നിർമ്മാണ തൊഴിലാളി ക്ഷേമനിധി ബോർഡ് അംഗങ്ങൾക്കും മക്കൾക്കും അപേക്ഷ ലഭിക്കുന്നതനുസരിച്ച് തെരഞ്ഞെടുക്കപ്പെടുന്ന അഞ്ച് പേർക്ക് 5,000 രൂപ വീതം ക്ഷേമ ബോർഡ് ഫീസ് ഇനത്തിൽ ഐഐഐസിയ്ക്ക് നൽകും.
പി.എൻ.എക്സ്. 2916/2022
 

date