Skip to main content

കോവിഡ് കാലത്ത് തൊഴില്‍ വകുപ്പിന്റെ മികച്ച ഇടപെടല്‍

കോവിഡ് -19 ന്റെ വ്യാപനം രണ്ടാം ഘട്ടം ആരംഭിച്ച ഉടന്‍ തന്നെ പത്തനംതിട്ട ജില്ലാ ലേബര്‍ ഓഫീസിന്റെ നേതൃത്വത്തില്‍ കോവിഡ് വ്യാപനരീതിയെപ്പറ്റിയും മുന്‍കരുതലുകളെക്കുറിച്ചും അതിഥി തൊഴിലാളികള്‍ക്കിടയില്‍ ബോധവല്‍ക്കരണം നടത്തിയിരുന്നു. അതിഥി തൊഴിലാളികളുടെ പ്രശ്നങ്ങള്‍ അറിയിക്കുന്നതിനും പരാതികള്‍ പരിഹരിക്കുന്നതിനുമായി ഹിന്ദി ഉള്‍പ്പെടെയുള്ള ഇതര ഭാഷകള്‍ അിറയാവുന്ന രണ്ടു പേരെ നിയോഗിച്ച് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ് ഡെസ്‌ക്കുകള്‍, കോള്‍ സെന്ററുകള്‍ സജ്ജമാക്കുകയും പരാതികള്‍ പരിഹരിച്ചുവെന്ന് ഉറപ്പുവരുത്തുകയും ചെയ്തു.
 

തൊഴിലാളികള്‍ക്ക് ഭക്ഷ്യധാന്യകിറ്റുകള്‍ എത്തിച്ച് കൊടുക്കുകയും അവര്‍ക്ക് ആവശ്യമായ കുടിവെള്ളം, ഭക്ഷണം പാചകം ചെയ്യുന്നതിനുള്ള സൗകര്യം എന്നിവ ഉറപ്പ് വരുത്തുകയും ചെയ്തു.  ഇതോടൊപ്പം മാസ്‌ക്, സാനിറ്റൈസര്‍ എന്നിവ ഉല്‍പ്പെടെയുള്ള സമഗ്രികള്‍ എത്തിച്ച് നല്‍കുകയും ചെയ്തു. ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനായി മെഡിക്കല്‍ സൗകര്യവും വിനോദ ഉപാധികളും സജ്ജമാക്കിയിരുന്നു.  അതിഥി തൊഴിലാളികളുടെ മാനസിക, സാമൂഹിക പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് ജില്ലാ ലേബര്‍ ഓഫീസര്‍ കണ്‍വീനറായി  ജില്ലാ തല കോ- ഓര്‍ഡിനേഷന്‍ സമിതി രൂപീകരിക്കുകയും ലോക്ഡൗണ്‍ മൂലം ഉണ്ടായേക്കാവുന്ന മാനസിക പ്രശ്നങ്ങള്‍ക്ക് പരിഹാരമായി സൈക്കോളജിസ്റ്റിന്റെ സേവനം, കൗണ്‍സിലിംഗ് ഉള്‍പ്പെടെയുള്ള സൗകര്യം ഒരുക്കി നല്‍കുകയും ചെയ്തു.
 

ലോക്ഡൗണ്‍ സമയത്ത് ജില്ലയിലെ വിവിധ ക്യാമ്പുകളിലായി കഴിഞ്ഞിരുന്ന 16767 ഇതര സംസ്ഥാന തൊഴിലാളികളുടെ വിവരങ്ങള്‍ റവന്യൂവകുപ്പിന്റെ സഹായത്തോടെ ശേഖരിച്ചു. അവരില്‍ സ്വദേശങ്ങളിലേക്ക് മടങ്ങാന്‍ സന്നദ്ധത അറിയിച്ച 10966 പേരെ മെഡിക്കല്‍ സ്‌ക്രീനിംഗ് നടത്തി വിവിധ റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ച് സ്വദേശത്തേക്ക് അയയ്ക്കുകയും ചെയ്തു. ജില്ലയില്‍ തുടരുന്ന തൊഴിലാളികളുടെ പ്രശ്നങ്ങളില്‍ ഇടപെടുകയും പരിഹരിക്കുകയും ചെയ്തു വരുന്നു.
 

ബാലവേല, അടിമവേല നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു നടത്തി വരുന്നു. ട്രേഡ് യൂണിയന്‍, ഷോപ്പ് ആന്റ് കോമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ്, മോട്ടോര്‍ ട്രന്‍സ്പോര്‍ട്ട് തുടങ്ങിയവയുടെ രജിസ്ട്രേഷന്‍, ചുമട്ടു തൊഴിലാളികളുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍, വിവിധ തൊഴില്‍ തര്‍ക്കങ്ങള്‍ എന്നിവയില്‍ ഇടപെടുകയും സത്വര നടപടികള്‍ സ്വീകരിക്കുകയും ചെയ്തു വരുന്നു.
 

date