Skip to main content

സൗജന്യ മത്സരപരീക്ഷാ പരിശീലന പരിപാടിക്ക് ഇന്ന് തുടക്കമാകും

ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചും വൊക്കേഷണല്‍ ഗൈഡന്‍സ് വിഭാഗവും സംയുക്തമായി കേരള പി.എസ്.സിയുടെ വിവിധ മത്സര പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് സംഘടിപ്പിക്കുന്ന സൗജന്യ പരീക്ഷ പരിശീലന പരിപാടിയ്ക്ക് ഇന്ന് (ജൂലൈ അഞ്ച്) തുടക്കമാകും. ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ സംഘടിപ്പിക്കുന്ന പരിപാടിയുടെ ഉദ്ഘാടനം ഇന്ന് രാവിലെ 9.30ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ നിര്‍വഹിക്കും. ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ കെ.ശൈലേഷ് അധ്യക്ഷനാകും. എംപ്ലോയ്മെന്റ് ഓഫീസര്‍മാരായ സുനിത എസ്. വര്‍മ, എന്‍.പി സമീറ, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി.റഷീദ് ബാബു എന്നിവര്‍ സംസാരിക്കും.
 

date