Skip to main content

ഏറനാട് താലൂക്ക് വികസന സമിതി യോഗം ചേര്‍ന്നു

ഏറനാട് താലൂക്ക് വികസന സമിതി യോഗം താലൂക്ക് ഓഫീസില്‍ ചേര്‍ന്നു. മഞ്ചേരി മെഡിക്കല്‍ കോളജ് - കച്ചേരിപ്പടി റോഡിലുണ്ടാവുന്ന വെള്ളക്കെട്ട് പ്രശ്‌നം യോഗം ചര്‍ച്ച ചെയ്തു. റോഡില്‍ സ്ഥിതി ചെയ്യുന്ന ഉപയോഗ ശൂന്യമായ രണ്ട് ടെലഫോണ്‍ പോസ്റ്റുകള്‍ നീക്കം ചെയ്യല്‍, റോഡിനോട് ചേര്‍ന്ന് നില്‍ക്കുന്ന പുറംമ്പോക്ക് കടകളുടെ വിഷയത്തിലെ അന്വേഷണം, 2018 ല്‍ തോട്ട് മുക്ക്-വെറ്റിലപ്പാറ റോഡില്‍ ഇടയ്ക്കാട്ടുപറമ്പിന് സമീപം ഇടിഞ്ഞു വീണ മണ്ണ് നീക്കം ചെയ്യല്‍ തുടങ്ങിയ പ്രശ്നങ്ങള്‍ സമിതി പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറെ യോഗത്തില്‍ അറിയിച്ചു. വൈദ്യുതി മൂലമുണ്ടാകുന്ന അപകടങ്ങള്‍ കുറക്കുന്നതിനുള്ള ബോധവത്ക്കരണ മൈക്ക് അനൗണ്‍സ്മെന്റ് കെ.എസ്.ഇ.ബി മഞ്ചേരി, മലപ്പുറം ഡിവിഷനുകള്‍ക്ക് കീഴില്‍ നടത്തിയതായും ലൈന്‍ കമ്പികള്‍ പൊട്ടികിടക്കുന്നത് കാണുമ്പോല്‍ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ചുള്ള ബോധവത്ക്കരണ ക്ലാസുകള്‍ നടത്തുമെന്നും അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ യോഗത്തെ അറിയിച്ചു.

വരും വര്‍ഷങ്ങളില്‍ തുടങ്ങാനിരിക്കുന്ന ഗവണ്‍മെന്റ് കെട്ടിടങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും വൈദ്യുതി ലഭ്യമാക്കുന്നതിനും മെഡിക്കല്‍ കോളജ് റോഡില്‍ ഫീഡര്‍ അണ്ടര്‍ ഗ്രൗഡ് കേബിള്‍ സ്ഥാപിക്കുന്നതിനുള്ള പെര്‍മിഷന്‍ ലഭ്യമാക്കുന്നതിനുമായുള്ള യോഗം പ്രൊജക്ട് ഡിവിഷണല്‍ ഓഫീസ് വാട്ടര്‍ അതോറിറ്റി, കെ.എസ്.ഇ.ബി, പൊലീസ്, പൊതുമരാമത്ത് വകുപ്പുകളിലെ മേധാവികളെ ഉള്‍പ്പെടുത്തി അടുത്ത ആഴ്ച  ചേരാന്‍ തീരുമാനിച്ചു. യോഗത്തില്‍ തഹസില്‍ദാര്‍ ഹാരീസ് കപ്പൂര്‍ സ്വാഗതം പറഞ്ഞു. പി. മുഹമദ് അധ്യക്ഷനായി. രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളായ പി.മുഹമ്മദ്, ഇ. അബ്ദുള്ള, നൗഷാദ്, ഒ.ജെ സജി, കെ.എം. ജോസ്, സി.ടി രാജു, അപ്പു, മോഹന്‍ രാജ്, കെ.ടി ജോണി, സന്തോഷ് പറപ്പൂര്‍ എന്നിവര്‍ പങ്കെടുത്തു.

date