Skip to main content

ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പില്‍ പെയ്ഡ് അപ്പ്രന്റീസ്ഷിപ്പിന് അപേക്ഷിക്കാം

ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പില്‍ വാര്‍ത്താ വിഭാഗം, ഇലക്ട്രോണിക് മാധ്യമം, പ്രസിദ്ധീകരണം, പരസ്യം, ഫീല്‍ഡ് പബ്ലിസിറ്റി തുടങ്ങിയ പബ്ലിക് റിലേഷന്‍സിന്റെ വ്യത്യസ്ത മേഖലകളില്‍ ആറു മാസത്തെ പെയ്ഡ് അപ്പ്രന്റീസ്ഷിപ്പിന് അവസരം. ഡയറക്ടേറേറ്റിലെ അഞ്ച് ഒഴിവുകളിലേക്ക്  ഇപ്പോള്‍ അപേക്ഷിക്കാം. ജേര്‍ണലിസം, പബ്ലിക് റിലേഷന്‍സ് എന്നിവയിലേതെങ്കിലും  പ്രധാന വിഷയമായെടുത്ത്  അംഗീകൃത സര്‍വകാലശാലയില്‍ നിന്ന് ബിരുദം, ബിരുദാനന്തര ബിരുദം അല്ലെങ്കില്‍  ഏതെങ്കിലും വിഷയത്തില്‍ ബിരുദവും അംഗീകൃത സ്ഥാപനങ്ങളില്‍  നിന്നും ജേര്‍ണലിസം, പബ്ലിക് റിലേഷന്‍സ്  എന്നീ വിഷയങ്ങളിലേതിലെങ്കിലും  പി.ജി ഡിപ്ലോമയോ നേടിയവര്‍ക്ക് അപേക്ഷിക്കാം. യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, ബയോഡാറ്റ എന്നിവ സഹിതം ഡയറക്ടര്‍, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ്, സൗത്ത് ബ്ലോക്ക്,  ഗവ. സെക്രട്ടേറിയറ്റ്, തിരുവനന്തപുരം- 695001 എന്ന വിലാസത്തിലോ prdapprenticeship2021@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലോ  അപേക്ഷിക്കണം.   2022  ജൂലൈ എട്ടിന് വൈകീട്ട് അഞ്ച് വരെ ലഭിക്കുന്ന അപേക്ഷകള്‍ മാത്രമേ സ്വീകരിക്കൂ. ഡയറക്ട്രേറ്റില്‍ തപാലില്‍ അയയ്ക്കുമ്പോള്‍ കവറിന്റെ പുറത്ത് അപ്രന്റീസ്ഷിപ് 2022  എന്ന് എഴുതിയിരിക്കണം. യോഗ്യതയുടെയും  അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. തെരഞ്ഞെടുക്കപ്പെടുന്നവര്‍ അക്കാര്യം അറിയിച്ചു കൊണ്ടുള്ള അറിയിപ്പില്‍  പറയുന്ന തീയതിയിലും സമയത്തും അപ്രന്റീസായി ചേരാന്‍ തയ്യാറായി എത്തണം. ജോലി കിട്ടിയോ മറ്റ് കാരണത്താലോ അപ്രന്റീസ്ഷിപ് ഇടയ്ക്ക് വെച്ച് മതിയാക്കുന്നവര്‍ 15 ദിവസത്തെ നോട്ടീസ് നല്‍കണം. ഏതെങ്കിലും ഘട്ടത്തില്‍ പ്രവര്‍ത്തനം തൃപ്തികരമല്ലെന്ന് കാണുകയോ അപ്രന്റീസായി തുടരാന്‍ അനുവദിക്കാത്ത മറ്റെന്തെങ്കിലും കാരണം ഉണ്ടാകുകയോ ചെയ്താല്‍ അവരെ മുന്നറിയിപ്പില്ലാതെ അപ്രന്റീസ്ഷിപ്പില്‍ നിന്നും ഒഴിവാക്കും. തെരഞ്ഞെടുപ്പിലും മറ്റ് കാര്യങ്ങളിലും അന്തിമ തീരുമാനം വകുപ്പ് ഡയറക്ട്രേറ്റില്‍ നിക്ഷിപ്തമായിരിക്കും. കൂടൂതല്‍ വിവരങ്ങള്‍ക്ക്: 9496003235, 0471 2518471.

date