Skip to main content

സൗജന്യ ഓൺലൈന്‍ മത്സര പരീക്ഷാ പരിശീലന പരിപാടി

             

സംസ്ഥാന സര്‍ക്കാര്‍ നാഷണല്‍ എംപ്ലോയ്മെന്‍റ് സര്‍വീസ് വകുപ്പ് മുഖേന നടപ്പിലാക്കുന്ന സ്റ്റേറ്റ് വൊക്കേഷ്ണല്‍  ഗൈഡന്‍സ് യൂണിറ്റ്  ശാക്തീകരണം പദ്ധതി പ്രകാരം എംപ്ലോയ്മെന്‍റ്  എക്സ്ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്ത എറണാകുളം, തൃശൂര്‍, ഇടുക്കി, കോട്ടയം, എന്നീ  നാലു ജില്ലകളിലുളള  ഉദ്യോഗാര്‍ത്ഥികള്‍ക്കായി ജൂലൈ 11 മുതല്‍ ആഗസ്റ്റ് 23 വരെ 30 ദിവസം സൗജന്യ  ഓൺലൈന്‍ മത്സരപരീക്ഷ പരിശീലന പരിപാടി ചാലക്കുടി സിവില്‍ സ്റ്റേഷനില്‍ നടത്തുന്നു. പി.എസ്.സി നടത്താന്‍ നിശ്ചയിച്ചിട്ടുളള  ബിരുദതലത്തിലുളള ഒഴിവുകൾക്കുവേണ്ടി  നടത്തുന്ന പ്രവേശന പരീക്ഷയുടെ സിലബസിനെ  അടിസ്ഥാനമാക്കിയാണ് ക്ലാസുകൾ നടത്തുന്നത്. താല്പര്യമുളളവര്‍ വ്യക്തിഗത വിവരങ്ങളടങ്ങിയ അപേക്ഷ വാട്ട്സാപ്പ് നമ്പര്‍ സഹിതം ജൂലൈ ഏഴിന് മുമ്പായി rpeeekm.emp.lbr@kerala.gov.in teeckdy.emp.lbr@kerala.gov.in ഇ-മെയില്‍ ഐഡി യില്‍ രജിസ്റ്റര്‍ ചെയ്യണം. എറണാകുളം പ്രൊഫഷണല്‍ ആന്‍റ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചില്‍  പേര് രജിസ്റ്റര്‍ ചെയ്തിട്ടുളള ഉദ്യോഗാര്‍ത്ഥികള്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കും.

date