Skip to main content
സൈനിക ക്ഷേമ വകുപ്പിന്റെ തോപ്പുംപടി വില്ലേജിലുള്ള സ്ഥലത്ത് പേ ആന്റ് പാർക്കിന്റെ ഉദ്ഘാടനം ഡിവിഷൻ കൗൺസിലർ എം. ഹബീബുള്ള നിർവ്വഹിക്കുന്നു. സൈനിക ക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജു നാരായണ സ്വാമി,  ജില്ലാ സൈനിക ക്ഷേമ ഓഫിസർ  ലെഫ്.കേണൽ വി.ജെ റീത്താമ്മ, സൈനിക ക്ഷേമ വകുപ്പ് ഹെഡ് ക്ലർക്ക് പി സുധാകരൻ തുടങ്ങിയവർ സമീപം.

പേ ആൻഡ് പാർക്ക്‌ സംവിധാനം ഉദ്ഘാടനം ചെയ്തു

 

തോപ്പുംപടി വില്ലേജിൽ സൈനിക് ക്ഷേമ ബോർഡിന്റെ ഉടമസ്ഥതയിൽ ഉള്ള സ്ഥലത്തു പുതുതായി ആരംഭിച്ച പേ ആൻഡ് പാർക്ക്‌ സംവിധാനം കൊച്ചി കോർപറേഷൻ കൗൺസിലർ എം. ഹബീബുള്ള ഉദ്ഘാടനം ചെയ്തു. കൊച്ചി കോർപറേഷൻ ഒൻപതാം ഡിവിഷനിലുള്ള 95 സെന്റ് സ്ഥലത്താണ് പുതിയ പേ ആൻഡ് പാർക്ക്‌ സംവിധാനം ആരംഭിക്കുന്നത്. പാർക്കിങ് സംവിധാനങ്ങൾ പരിമിതമായ തോപ്പുംപടി മേഖലയിൽ പുതിയ പേ ആൻഡ് പാർക്ക്‌ സംവിധാനം ഗുണകരമായിരിക്കുമെന്നാണ് പ്രതീക്ഷ.
 ചടങ്ങിൽ സൈനിക ക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജു നാരായണ സ്വാമി അധ്യക്ഷത വഹിച്ചു. ജില്ലാ സൈനിക ക്ഷേമ ഓഫിസർ ലെഫ് കേണൽ വി. ജെ  റീത്താമ്മ , സൈനിക ക്ഷേമ വകുപ്പ് ഹെഡ് ക്ലർക്ക് വി. സുധാകരൻ എന്നിവർ സംസാരിച്ചു.

date