Skip to main content

കിടങ്ങൂരിൽ ഹരിത കർമ്മസേനയ്ക്ക് ഇ-ഓട്ടോ

 

കോട്ടയം: കിടങ്ങൂർ ഗ്രാമപഞ്ചായത്തിൽ ഹരിതകർമ്മസേനയുടെ പ്രവർത്തനങ്ങൾക്കായി ഇനി ഇ-ഓട്ടോ. ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി ഗ്രാമപഞ്ചായത്ത് 4.5 ലക്ഷം രൂപ ചെലവഴിച്ചാണ് ഇ-ഓട്ടോറിക്ഷ വാങ്ങിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി ഇ-ഓട്ടോ ഹരിതകർമ്മ സേനയ്ക്ക് കൈമാറി.
നിലവിൽ വാടകയ്ക്കെടുത്ത വാഹനത്തിലാണ് ഹരിതകർമ്മസേന പ്രവർത്തകർ മാലിന്യശേഖരണം നടത്തിയിരുന്നത്. ഗ്രാമപഞ്ചായത്ത് നാലാം വാർഡ് ഹരിത കർമ്മസേനാംഗമായ മിനി ജോണിയാണ് ഇ-ഓട്ടോയുടെ ഡ്രൈവർ.
പഞ്ചായത്ത് പ്രസിഡന്റ് ബോബി മാത്യു ചടങ്ങിൽ അധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗം ജോസ്‌മോൻ മുണ്ടയ്ക്കൽ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹേമ രാജു, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ അശോകൻ പൂതമന, പ്രൊഫ. മേഴ്സി ജോൺ, പഞ്ചായത്തംഗങ്ങളായ പി.ജി. സുരേഷ്, ടീന മാളിയേക്കൻ, സിബി സിബി, ലൈസമ്മ ടോമി, സുമി അശോകൻ, കെ.ജി. വിജയൻ, രശ്മി രാജേഷ്, സുനി അശോകൻ, മിനി ജെറോം എന്നിവർ പങ്കെടുത്തു.

ഫോട്ടോ കാപ്ഷൻ

കിടങ്ങൂർ പഞ്ചായത്തിൽ ഹരിത കർമ്മസേനയ്ക്കായി വാങ്ങിയ ഇ- ഓട്ടോ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി ഹരിതകർമ്മ സേനയ്ക്ക് കൈമാറുന്നു.
 

(കെ.ഐ.ഒ.പി.ആര്‍ 1564/2022)  

date