Skip to main content

മാറ്റിവച്ചു

കോട്ടയം: കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം വിവിധ സംസ്ഥാന സർക്കാരുകളുടെ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന പ്രധാനമന്ത്രി ജൻവികാസ് കാര്യക്രം പദ്ധതിയുടെ ജില്ലാതല കർമ്മ പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് ഇന്ന് (ജൂലൈ 6) ജില്ലാ പഞ്ചായത്ത് ഹാളിൽ നടത്താനിരുന്ന പരിശീലന പരിപാടി മാറ്റിവച്ചു.  ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപന അധ്യക്ഷർക്കും സെക്രട്ടറിമാർക്കുമായാണ് പരിശീലന പരിപാടി നിശ്ചയിച്ചതെന്ന് ജില്ലാ പ്ലാനിംഗ് ഓഫീസർ അറിയിച്ചു.

(കെ.ഐ.ഒ.പി.ആര്‍ 1565/2022)  

date