Skip to main content

കെൽട്രോണിൽ മാധ്യമ പഠനം

കോട്ടയം: കെൽട്രോൺ സംഘടിപ്പിക്കുന്ന ഡിജിറ്റൽ മീഡിയ ജേണലിസം, ടെലിവിഷൻ ജേണലിസം, മൊബൈൽ ജേണലിസം, എന്നീ മാധ്യമ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പഠന സമയത്ത് ചാനലിൽ പരിശീലനം, പ്ലേസ്മെന്റ് സഹായം, ഇന്റേൺഷിപ്പ് എന്നിവ ലഭിക്കും. ബിരുദമാണ് യോഗ്യത. ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. പ്രായപരിധി 30 വയസ്. തിരുവനന്തപുരം, കോഴിക്കോട് കെൽട്രോൺ നോളജ് സെന്ററുകളിൽ ആണ് പരിശീലനം. ജൂലൈ 15നകം അപേക്ഷിക്കണം. വിശദവിവരത്തിന് ഫോൺ: 9544958182.

(കെ.ഐ.ഒ.പി.ആര്‍ 1566/2022)  

date