Skip to main content

ട്രസ്റ്റിമാരെ നിയമിക്കുന്നു

 

മലബാർ ദേവസ്വം ബോർഡിന് കീഴിലെ  ശ്രീ മമ്മിയൂർ ദേവസ്വത്തിൽ പാരമ്പര്യേതര  ട്രസ്റ്റിമാരായി നിയമിക്കുന്നതിന് ഹിന്ദുമതം ആചരിക്കുന്ന ആളുകളിൽ നിന്ന് നിർണ്ണയിക്കപ്പെട്ട ഫോറത്തിൽ അപേക്ഷകൾ  ക്ഷണിച്ചു. അപേക്ഷകൾ  മലബാർ ദേവസ്വം ബോർഡ് കമ്മീഷണറുടെ കോഴിക്കോട്ടുള്ള ഓഫീസിൽ ജൂലൈ 27 ന് മുൻപായി  ലഭിക്കണം. ഫോറങ്ങൾ മലബാർ ദേവസ്വം ബോർഡ് മലപ്പുറം അസിസ്റ്റന്റ് കമ്മീഷണർ ഓഫീസിലും malabardevaswom.kerala.gov.in എന്ന സൈറ്റിലും  ലഭ്യമാണ്. ഫോൺ. 0495-2367735

date