Skip to main content

റീ ടെണ്ടര്‍ ക്ഷണിച്ചു

 

വനിതാശിശു വികസന വകുപ്പിന് കീഴിലുള്ള പുഴയ്ക്കല്‍ അഡീഷണല്‍ തൃശൂര്‍ അര്‍ബന്‍-1, ശിശു വികസന 
പദ്ധതി ഓഫീസിന്റെ ആവശ്യത്തിനായി 2022-23 സാമ്പത്തികവര്‍ഷത്തില്‍ വാഹനം വാടകയ്ക്ക് എടുത്ത് 
ഉപയോഗിക്കുന്നതിന് സ്‌റ്റോര്‍ പര്‍ച്ചേസ് മാനദണ്ഡങ്ങള്‍ക്കും നിബന്ധനകള്‍ക്കും വിധേയമായി വാഹനം വാടകയ്ക്ക് നല്‍കാന്‍ താല്‍പര്യമുള്ള വ്യക്തികള്‍/ സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്ന് മുദ്രവച്ച റീ ടെണ്ടറുകള്‍ ക്ഷണിച്ചു. പുഴയ്ക്കല്‍ അഡീഷണല്‍ തൃശൂര്‍ അര്‍ബന്‍-1 ശിശുവികസന പദ്ധതി ഓഫീസറുടെ മേല്‍വിലാസത്തിലുള്ള കവറിന് മുകളില്‍ 'വാഹനം വാടകയ്ക്ക് നല്‍കുന്നതിനുള്ള റീ-ടെണ്ടര്‍' എന്ന് രേഖപ്പെടുത്തണം. ദര്‍ഘാസ് പ്രമാണങ്ങള്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 15 ഉച്ചയ്ക്ക് 2 മണി 
വരെ. ഫോണ്‍: 0487 2360008

date