Skip to main content

ക്വട്ടേഷനുകള്‍ ക്ഷണിച്ചു

 

ചാലക്കുടി ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസിന്റെ  നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന ചാലക്കുടി, പീച്ചി
പ്രീമെട്രിക് ഹോസ്റ്റലുകളിലെ അന്തേവാസികള്‍ക്ക് 2022-23 അധ്യയന വര്‍ഷം ബാഗുകള്‍ വിതരണം ചെയ്യുന്നതിലേക്കായി താല്‍പ്പര്യമുള്ള വ്യക്തികള്‍/ സ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്ന് ക്വട്ടേഷനുകള്‍ ക്ഷണിച്ചു. 
പ്രീമെട്രിക് ഹോസ്റ്റല്‍ ചാലക്കുടി (60), പ്രീമെട്രിക് ഹോസ്റ്റല്‍ പീച്ചി (40) എന്നിങ്ങനെയാണ് ഓരോ ഹോസ്റ്റലിലെയും അന്തേവാസികളുടെ  എണ്ണം. ഗുണമേന്‍മയുള്ള ബാഗുകള്‍ ഹോസ്റ്റലുകളില്‍ വിതരണം ചെയ്യുന്നതിനുള്ള നിരക്കാണ് ക്വട്ടേഷനില്‍ രേഖപ്പെടുത്തേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ ഓഫീസ് പ്രവ്യത്തി സമയത്ത്  ചാലക്കുടി  ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസില്‍ നിന്നും ലഭിക്കും. സര്‍ക്കാര്‍ ക്വട്ടേഷന്  ബാധകമായ എല്ലാ നിബന്ധനകളും  ഈ ക്വട്ടേഷനും ബാധകമായിരിക്കും. 
ഫോണ്‍: 0480-2706100, 9496070362

date