Skip to main content

ക്വട്ടേഷനുകള്‍ ക്ഷണിച്ചു

ചാലക്കുടി ട്രൈബല്‍ ഡെവലപ്പ്മെന്റ് ഓഫീസിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന ചാലക്കുടി, പീച്ചി, വെറ്റിലപ്പാറ, വാഴച്ചാല്‍, ചുവന്നമണ്ണ് പ്രീമെട്രിക് ഹോസ്റ്റലുകളിലെ അന്തേവാസികള്‍ക്ക് 2022-23 അധ്യയന വര്‍ഷം ചെരുപ്പ്, കുട വിതരണം ചെയ്യുന്നതിന് താല്‍പ്പര്യമുള്ള വ്യക്തികള്‍/സ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്ന് ക്വട്ടേഷനുകള്‍ ക്ഷണിച്ചു. പ്രീമെട്രിക് ഹോസ്റ്റല്‍ ചാലക്കുടി (60), പ്രീമെട്രിക് ഹോസ്റ്റല്‍ പീച്ചി (40), പ്രീമെട്രിക് ഹോസ്റ്റല്‍ വെറ്റിലപ്പാറ (60),പ്രീമെട്രിക് ഹോസ്റ്റല്‍ വാഴച്ചാല്‍ (40), പ്രീമെട്രിക് ഹോസ്റ്റല്‍ ചുവന്നമണ്ണ് (40) എന്നിങ്ങനെയാണ് ഓരോ ഹോസ്റ്റലിലെയും അന്തേവാസികളുടെ എണ്ണം. ഗുണമേന്മയുള്ള കുടകളും ചെരുപ്പുകളും (കുട്ടികളുടെ അളവ് പ്രകാരം) ഹോസ്റ്റലുകളില്‍ വിതരണം ചെയ്യുന്നതിനുള്ള നിരക്കാണ്  രേഖപ്പെടുത്തേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ ഓഫീസ് പ്രവൃത്തി സമയത്ത് ചാലക്കുടി ട്രൈബല്‍ ഡെവലപ്പ്മെന്റ് ഓഫീസില്‍ നിന്നും ലഭിക്കും. സര്‍ക്കാര്‍ ക്വട്ടേഷനുകള്‍ക്ക് ബാധകമായ എല്ലാ നിബന്ധനകളും ഈ ക്വട്ടേഷനും ബാധകമാണ്. മുദ്രവെച്ച ക്വട്ടേഷനുകള്‍ ഈ മാസം 18 ന് വൈകിട്ട് 3 മണി വരെ സ്വീകരിക്കും. ഫോണ്‍: 0480-2706100, 9496070362

date