Skip to main content

വാഹന വായ്പ

കേരള പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷൻ വാഹന വായ്പാ പദ്ധതിയിലേക്ക് അപേക്ഷിക്കാം. ഓട്ടോറിക്ഷ മുതൽ ടാക്സി കാർ ഗുഡ്സ് കാരിയർ ഉൾപ്പെടെ കമേഴ്സ്യൽ വാഹനങ്ങൾക്ക് പരമാവധി പത്ത് ലക്ഷം രൂപയാണ്  വായ്പാ തുക. അപേക്ഷകർ പട്ടികജാതി പട്ടികവർഗത്തിൽപെട്ട 18നും 55നും ഇടയിൽ പ്രായമുള്ളവരായിരിക്കണം. കുടുംബ വാർഷിക വരുമാനം മൂന്നര ലക്ഷം രൂപയിൽ കവിയരുത്. ഇ ഓട്ടോ വാങ്ങുന്നതിന് പ്രത്യേക വായ്പ അനുവദിക്കും. അപേക്ഷാ ഫോറത്തിനും വിശദ വിവരങ്ങൾക്കും കോർപ്പറേഷൻ ജില്ലാ ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 04972 705036.

date