Skip to main content

വായന പക്ഷാചരണം: ഐ വി ദാസ് അനുസ്മരണവും സാഹിത്യ സദസ്സും ഡയറ്റില്‍ ഇന്ന് (7)

 

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും  തൊടുപുഴ ഡയറ്റും പി എന്‍ പണിക്കര്‍ ഫൗണ്ടഷനും സംയുക്തമായി സംഘടിപ്പിക്കുന്ന വായന പക്ഷാചരണത്തില്‍ ഇന്ന് തൊടുപുഴ ഡയറ്റില്‍ എൈ വി ദാസ് അനുസ്മരണം, പുസ്തക ആസ്വാദനം (വിശ്വവിഖ്യാതമായ മൂക്ക്്), ബഷീര്‍ വ്യക്തിയും ജീവിതവും (പ്രബന്ധാവതരണം), ബഷീര്‍ കഥാപാത്രങ്ങളുടെ രംഗാവിഷ്‌ക്കാരം, പോസ്റ്റര്‍ പ്രദര്‍ശനം, വായന പക്ഷാചരണ സ്മരണിക പ്രകാശനം, സ്‌കിറ്റ് (പാത്തുമ്മയുടെ ആട്), മോണോ ആക്റ്റ് (പൂവന്‍പഴം), സാഹിത്യ സദസ്സ് എന്നിവ സംഘടിപ്പിക്കും. രാവിലെ 10.30 ന് ദിനാഘോഷം ഡീന്‍ കുര്യാക്കോസ് എം പി ഉദ്ഘാടനം ചെയ്യും. മുനിസിപ്പല്‍ ചെയര്‍മാന്‍ സനീഷ് ജോര്‍ജ് അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ജിജി കെ ഫിലിപ്പ് മുഖ്യപ്രഭാഷണം നിര്‍വഹിക്കും.  സിനിമ സംവിധായകനും തിരക്കഥാകൃത്തും സാഹിത്യകാരനുമായ ഡോ. അനീഷ് ഉറുമ്പില്‍ മുഖ്യപ്രഭാഷണം നടത്തും. മുനിസിപ്പല്‍ കൗണ്‍സിലര്‍ ശ്രീലക്ഷ്മി സുധീപ് ആശംസയര്‍പ്പിക്കും. ഡയറ്റ് പ്രിന്‍സിപ്പാള്‍ ഡോ.എം.കെ.ലോഹിദാസ്,  ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എന്‍. സതീഷ് കുമാര്‍, ജില്ലാ പ്രൊജക്റ്റ് കോ-ഓര്‍ഡിനേറ്റര്‍ ബിന്ധുമോള്‍. ഡി, തൊടുപുഴ ഡി.ഇ.ഒ ശ്രീലത ഇ.എസ്, എ.ഇ.ഒ ഷീബ മുഹമ്മദ്, കൈറ്റ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഷാജിമോന്‍, ഡയറ്റ് ഫാക്കല്‍റ്റികളായ ഷാമോന്‍ലൂക്ക്, എ.എം.ഷാജഹാന്‍, അജീഷ് ടി.ബി. ഡോ.അമ്പിളി സി.പി., ജോര്‍ജ് എബ്രാഹാം, എം. തങ്കരാജ്, അനിരുദ്ധന്‍ തുടങ്ങിയ അദ്ധ്യാപകരും പി എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പ്രീത് ഭാസ്‌കര്‍, ഡയറ്റ് വിദ്യാര്‍ത്ഥികളും പങ്കെടുക്കും.

date