Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍ 06-07-2022

നാലമ്പല യാത്രയുമായി കെ എസ് ആർ ടി സി

 

രാമായണ മാസമായ കർക്കിടകത്തിൽ തീർഥാടകർക്കായി നാലമ്പല യാത്രയുമായി കെ എസ് ആർ ടി സി. ജൂലൈ 16 മുതൽ ആഗസ്ത് 17 വരെ സൂപ്പർ ഡീലക്സ് എയർ ബസിലാണ് യാത്ര. നാലമ്പലങ്ങളായ തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രം, കൂടൽമാണിക്യം ഭരത ക്ഷേത്രം, പായമ്മൽ ശത്രുഘ്ന ക്ഷേത്രം, തിരുമൂഴിക്കുളം ലക്ഷ്മണ ക്ഷേത്രം എന്നിവ സന്ദർശിക്കും. കുറഞ്ഞ ചെലവിൽ കണ്ണൂർ, പയ്യന്നൂർ ഡിപ്പോകളിൽ നിന്നുമാണ് സർവീസ്. തീർഥാടകർക്കായി മികച്ച സൗകര്യങ്ങളാണ് ഒരുക്കുന്നത്. റസിഡൻഷ്യൽ ഗ്രൂപ്പുകൾക്കും സാമൂഹിക കൂട്ടായ്മകൾക്കും പ്രത്യേക ബുക്കിങ് സൗകര്യം ലഭിക്കും. അന്വേഷണങ്ങൾക്കും ബുക്കിങ്ങിനും ബന്ധപ്പെടുക: കണ്ണൂർ-9496131288, 8089463675, 9048298740, പയ്യന്നൂർ- 9745534123, 8075823384

 

പ്രധാനമന്ത്രിയുടെ തൊഴിൽദായക പദ്ധതിയിൽ അപേക്ഷിക്കാം

 

വിവിധ മേഖലകളിൽ സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് അവസരമൊരുക്കി പ്രധാനമന്ത്രിയുടെ തൊഴിൽദായക പദ്ധതി. സംരംഭകർക്ക് 50 ലക്ഷം രൂപക്ക് വരെ സബ്‌സിഡി ലഭിക്കുന്ന സ്‌കീമുകളാണ് പി എം ഇ ജി പദ്ധതിയിലുള്ളത്.

ഉൽപാദന മേഖലയിൽ 50 ലക്ഷം മുതൽ ഒരു കോടി രൂപ വരെയുള്ള പദ്ധതികൾ പരിഗണിക്കും. എന്നാൽ 50 ലക്ഷത്തിനേ സബ്‌സിഡി ലഭിക്കൂ. 

സേവന മേഖലയിൽ സംരംഭങ്ങൾ തുടങ്ങാൻ പദ്ധതി തുക 10 ലക്ഷത്തിൽ നിന്നും 20 ലക്ഷമായി ഉയർത്തി. ഈ മേഖലയിൽ 25 ലക്ഷത്തിന്റെ പദ്ധതി തുടങ്ങാമെങ്കിലും 20 ലക്ഷത്തിന് മാത്രമേ സബ്‌സിഡി ലഭിക്കൂ. 50 ലക്ഷം വരെയുള്ള പദ്ധതികൾക്ക് ഉൽപാദന മേഖലയിലും 20 ലക്ഷം വരെയള്ള പദ്ധതികൾക്ക് സേവന മേഖലയിലുമാണ് സബ്‌സിഡി. പ്രവർത്തനം എളുപ്പമാക്കാൻ വാണിജ്യ ബാങ്കുകൾക്ക് പുറമെ സഹകരണ ബാങ്കുകളെകൂടി ഫൈനാൻസിങ് ബാങ്കുകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

വെജിറ്റേറിയൻ ഹോട്ടൽ തുടങ്ങാനും ട്രാൻസ്‌പോർട്ടേഷന് വേണ്ടിയുള്ള വാഹനങ്ങൾ, വാൻ, ഓട്ടോ തുടങ്ങിയവ വാങ്ങാനും പദ്ധതിയിലൂടെ അപേക്ഷിക്കാം. ഫിഷ് ഫാം, പൗൾട്ടറി യൂണിറ്റുകൾ, പശുവളർത്തലിലൂടെ പാലുൽപ്പന്ന നിർമ്മാണം എന്നിവക്കും സബ്‌സിഡിയോടെ വായ്പ ലഭിക്കും.  തിരിച്ചടവ് കാലാവധി മൂന്ന് വർഷം മുതൽ ഏഴ് വർഷം വരെയാണ്.  ഖാദി യൂണിറ്റുകളുടെയോ പി എം ഇ ജി പി യൂണിറ്റുകളുടെയോ ഉൽപ്പന്നങ്ങൾ ഉപയോഗിച്ച്  റീട്ടെയിൽ ബിസിനസ് തുടങ്ങാം. റീട്ടെയിൽ യൂണിറ്റുകൾക്കും ഉൽപാദന സേവന യൂണിറ്റുകൾ സ്വന്തമായുള്ള സംരഭങ്ങൾക്കും സഹായം ലഭിക്കും. അപേക്ഷകർ അതാത് താലൂക്ക് വ്യവസായ ഓഫീസുകൾ വഴി അപേക്ഷിക്കണം. ഫോൺ: 0497 2700928, 9446675700.

 

ഓംബുഡ്സ്മാൻ സിറ്റിംഗ്

 

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട പരാതികൾ സ്വീകരിക്കാൻ ജില്ലാ എം ജി എൻ ആർ ഇ ജി എസ് ഓംബുഡ്സ്മാൻ കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ ജൂലൈ 13 ബുധനാഴ്ച രാവിലെ 11 മണി മുതൽ ഉച്ചക്ക് ഒരു മണി വരെ സിറ്റിംഗ് നടത്തും.

 

ഓംബുഡ്‌സ്മാൻ സിറ്റിംഗ് നടത്തി

 

മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് പൊതുജനങ്ങളിൽ നിന്നും പരാതി സ്വീകരിക്കാനും തീർപ്പാക്കാനും ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്തിൽ ജില്ലാ ഓംബുഡ്‌സ്മാൻ കെ എം രാമകൃഷ്ണൻ സിറ്റിംഗ് നടത്തി. ബ്ലോക്ക് പ്രോഗ്രാം ഓഫീസർ ആർ അബു, ജോയിന്റ് ബി ഡി ഒ സി കെ റസീന തൊഴിലുറപ്പ് പദ്ധതി ജീവനക്കാർ എന്നിവർ ഹാജരായി. ഗുണഭോക്താവിന് കിണർ നൽകിയതുമായി ബന്ധപ്പെട്ടും മലപ്പട്ടം, മയ്യിൽ പഞ്ചായത്തുകളിൽ തൊഴിൽ ലഭിക്കാത്തതുമായ പരാതികളിലാണ് മൊഴി രേഖപ്പെടുത്തിയത്്. തുടർന്ന് കുറ്റിയാട്ടൂർ പഞ്ചായത്തിൽ സന്ദർശനം നടത്തി പദ്ധതി പ്രവർത്തനം വിലയിരുത്തി.

 

പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു

 

കടമ്പേരി സി ആർ സി വായനശാല, പി വി കെ കടമ്പേരി ഫൗണ്ടേഷൻ, ജില്ലാ ലൈബ്രറി കൗൺസിൽ എന്നിവ സംയുക്തമായി ജില്ലയിലെ മികച്ച ബാലവേദി പ്രവർത്തിക്കുന്ന ഗ്രന്ഥാലയത്തിന് നൽകുന്ന പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. 2021-22 വർഷത്തെ പ്രവർത്തനമാണ് വിലയിരുത്തുക. പ്രശസ്തിപത്രം, ഫലകം, 10000 രൂപ മുഖവിലയുളള പുസ്തകം എന്നിവയാണ് പുരസ്‌കാരമായി നൽകുക. മുൻ വർഷങ്ങളിൽ ഈ പുരസ്‌കാരം ലഭിച്ചവർ അപേക്ഷിക്കേണ്ടതില്ല. പ്രവർത്തനം സംബന്ധിച്ച വിശദ വിവരങ്ങൾ ജൂലൈ 20നകം സെക്രട്ടറി, ജില്ലാ ലൈബ്രറി കൗൺസിൽ ഓഫീസ്, കാൽടെകസ്, കണ്ണുർ -2 എന്ന വിലാസത്തിൽ ലഭിക്കണം.

 

എഞ്ചിനീയറിങ് കോളേജുകളിൽ പ്രവേശനം

 

ഐ എച്ച് ആർ ഡിയുടെ എറണാകുളം(8547005097, 0484 2575370), ചെങ്ങന്നൂർ (8547005032, 0479 2454125), അടൂർ (8547005100, 04734 231995), കരുനാഗപ്പള്ളി (8547005036, 0476 2665935), കല്ലൂപ്പാറ (8547005034, 0469 2677890), ചേർത്തല (8547005038, 0478 2553416) എന്നിവിടങ്ങളിലെ എഞ്ചിനീയറിങ് കോളേജുകളിൽ എൻ ആർ ഐ സീറ്റുകളിൽ ഓൺലൈൻ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ https://www.ihrdonline.org/ihrdnri എന്ന വെബ്‌സൈറ്റ് വഴിയോ മേൽപറഞ്ഞ കോളേജുകളുടെ വെബ്‌സൈറ്റ് വഴിയോ ജൂലൈ 25ന് വൈകിട്ട് അഞ്ച് മണിക്കക്കം സമർപ്പിക്കണം. ഓരോ കോളേജിലെയും പ്രവേശനത്തിന് പ്രത്യേകം അപേക്ഷകൾ നൽകണം. സമർപ്പിച്ച അപേക്ഷയുടെ പ്രിന്റ് ഔട്ട്, അനുബന്ധ രേഖകൾ, 1000 രൂപയുടെ രജിസ്‌ട്രേഷൻ ഫീസ് (ഓൺലൈനായോ/ബന്ധപ്പെട്ട പ്രിൻസിപ്പലിന്റെ പേരിൽ മാറാവുന്ന ഡിമാന്റ് ഡ്രാഫ്റ്റ്) എന്നിവ സഹിതം ജൂലൈ 29ന് വൈകീട്ട് അഞ്ച് മണിക്ക് മുമ്പ് പ്രവേശനം ആഗ്രഹിക്കുന്ന കോളേജിൽ ലഭിക്കണം. വെബ്‌സൈറ്റ് വിലാസം: http://www.ihrd.ac.in/ ഇമെയിൽ: ihrd.itd@gmail.com

 

സൗജന്യ മെഡിക്കൽ എൻട്രൻസ് പരിശീലനം

 

മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് സംസ്ഥാന മത്സ്യവകുപ്പ് സൗജന്യമായി മെഡിക്കൽ എൻട്രൻസ്, ഐ ഐ ടി/എൻ ഐ ടി പ്രവേശന പരീക്ഷാ പരിശീലനം നൽകുന്നു. ഒരു വർഷത്തെ റസിഡൻഷ്യൽ പരിശീലനത്തിനാണ് സർക്കാർ ധനസഹായം. ഹയർ സെക്കണ്ടറി/വിഎച്ച്എസ്എസ് തലത്തിൽ ഫിസിക്സ്/കെമിസ്ട്രി, ബയോളജി (മെഡിക്കൽ എൻട്രൻസ്) ഫിസിക്സ്/കെമിസ്ട്രി/മാത്സ് (ഐ ഐ ടി/എൻ ഐ ടി) വിഷയങ്ങൾക്ക് 85% മാർക്കോടെ വിജയിച്ചതോ മുൻ വർഷത്തെ നീറ്റ് പരീക്ഷയിൽ 40% മാർക്ക് ലഭിച്ചവരോ ആയ വിദ്യാർഥികൾക്ക് അപേക്ഷിക്കാം. ഒരുതവണ മാത്രമാണ് ആനുകൂല്യത്തിന് അർഹത. അപേക്ഷാ ഫോറവും വിശദവിവരങ്ങളും കണ്ണൂർ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിലും മത്സ്യഭവനുകളിലും ലഭിക്കും. പൂരിപ്പിച്ച അപേക്ഷാഫോറം ജൂലൈ 22നകം കണ്ണൂർ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ നൽകണം. ഫോൺ: 04972731081.

 

ലെവൽക്രോസ് അടച്ചിടും

 

കണ്ണപുരം-ധർമശാല റോഡിൽ വളപട്ടണം-കണ്ണപുരം സ്റ്റേഷനുകൾക്കിടയിലുള്ള 252ാം നമ്പർ ലെവൽക്രോസ് ജൂലൈ എട്ട് വെള്ളി രാവിലെ പത്ത് മണി മുതൽ ജൂലൈ 11ന് വൈകീട്ട് ആറ് വരെ അറ്റകുറ്റപണികൾക്കായി അടച്ചിടുമെന്ന് ദക്ഷിണ റെയിൽവെ അസി. ഡിവിഷണൽ എഞ്ചിനീയർ അറിയിച്ചു.

 

ഡ്രൈവർ നിയമനം

 

ആറളം ഫാം ഗവ. ഹയർസെക്കണ്ടറി സ്‌കൂളിൽ ദിവസ വേതനാടിസ്ഥാനത്തിൽ ബസ് ഡ്രൈവറെ നിയമിക്കുന്നു. തദ്ദേശവാസികളായ പട്ടികവർഗക്കാർക്ക് അപേക്ഷിക്കാം. പ്രായപരിധി 30നും 45നും ഇടയിൽ. വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം, ഡ്രൈവിംഗ് ലൈസൻസ് (ഹെവി) ബാഡ്ജിന്റെ പകർപ്പ് സഹിതം അപേക്ഷ ജൂലൈ 15ന് വൈകീട്ട് നാല് മണിക്ക് മുമ്പ് സംയോജിത പട്ടികവർഗ വികസന പ്രൊജക്ട് ഓഫീസിലോ, ആറളം ടി ആർ ഡി എം സ്പെഷ്യൽ യൂണിറ്റ് ഓഫീസിലോ

date