Skip to main content

ഞാറ്റുവേലച്ചന്ത ഇന്ന്

 

 

(PR/CLT/94- 07/22)

 

വേളം ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തിൽ ഇന്ന് (ജൂലൈ ഏഴ്) ഞാറ്റുവേലച്ചന്ത ആരംഭിക്കും. കേളോത്ത് മുക്കിൽ വെച്ച് നടക്കുന്ന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് നയീമ കുളമുള്ളതിൽ ഉദ്ഘാടനം ചെയ്യും. ചകിരിചോറ് കമ്പോസ്റ്റ്, ഗ്രോ ബാഗ്, കുറ്റ്യാടി തെങ്ങിൻ തൈകൾ, കവുങ്ങ് തൈകൾ, പച്ചക്കറി തൈകൾ, പച്ചക്കറി വിത്ത് പാക്കറ്റുകൾ റംബൂട്ടാൻ, ഗ്രാഫ്റ്റ്/ ബഡ് മാവിൻ തൈകൾ, പ്ലാവിൻ തൈകൾ, സപ്പോട്ട, ഗ്രോ ബാഗിൽ വളർത്തിയ കുറ്റി കുരുമുളക്, ഇഞ്ചി, പച്ചമുളക് തുടങ്ങിയ എല്ലാ നടീൽ വസ്തുക്കളും മിതമായ നിരക്കിൽ ചന്തയിൽ ലഭ്യമാകും.

date