Skip to main content

താത്കാലിക ഉത്തര സൂചിക

2022 ജൂൺ 25ന് നടന്ന യു.എസ്.എസ്. പരീക്ഷയുടെ താൽക്കാലിക ഉത്തരസൂചിക www.pareekshabhavan.kerala.gov.in എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. ഉത്തരങ്ങൾ സംബന്ധിച്ച പരാതികൾ വെബ്‌സൈറ്റിൽ നൽകിയിട്ടുള്ള നിശ്ചിത മാതൃകയിലുള്ള ഫോമിൽ അനുബന്ധ രേഖകൾ സഹിതം ജൂലൈ 13 വൈകിട്ട് അഞ്ചിനു മുമ്പായി നേരിട്ടോ തപാൽ മാർഗമോ പരീക്ഷാ സെക്രട്ടറി, പരീക്ഷാഭവൻ, പൂജപ്പുര, തിരുവനന്തപുരം-12 എന്ന വിലാസത്തിൽ സമർപ്പിക്കണം. വൈകി ലഭിക്കുന്നതും മാതൃകാ ഫോമിൽ അല്ലാത്തതുമായ പരാതികൾ സ്വീകരിക്കില്ല.
പി.എൻ.എക്സ്. 2959/2022

date