Skip to main content

ഓപ്പറേഷന്‍ സേഫ് ടു ഈറ്റ് ക്യാമ്പയിന്‍ നഗരസഭ പരിധിയില്‍ സജീവമാകുന്നു ആഹാരസാധനങ്ങള്‍ ഭക്ഷ്യയോഗ്യമാണെന്ന് ഉറപ്പുവരുത്തും: നഗരസഭ അധ്യക്ഷന്‍

നഗരത്തിലെ ഭക്ഷണശാലകളില്‍ ഭക്ഷ്യയോഗ്യമായ ആഹാരസാധനങ്ങളാണ് വില്‍ക്കുന്നതെന്ന് ഉറപ്പുവരുത്തുന്ന ഓപ്പറേഷന്‍ സേഫ് ടു ഈറ്റ് ക്യാമ്പയിന്‍ നഗരസഭ പരിധിയില്‍ സജീവമാകുന്നു. ഗുണനിലവാരമുള്ള ഭക്ഷണം ജനങ്ങള്‍ക്ക് നല്‍കാനും ആരോഗ്യ സംരക്ഷണം സാധ്യമാക്കാനുമാണ് ഈ ക്യാമ്പയിനിലൂടെ ലക്ഷ്യംവെയ്ക്കുന്നതെന്ന് നഗരസഭ അധ്യക്ഷന്‍ അഡ്വ. ടി സക്കീര്‍ ഹുസൈന്‍ പറഞ്ഞു. എല്ലാ ഹോട്ടലുകള്‍ക്കും ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്റെ ഭാഗത്ത് നിന്നും ഇതിനുള്ള നിര്‍ദ്ദേശം നല്‍കണം. മുന്‍കാലങ്ങളില്‍ പേരിനു മാത്രം നടത്തിയിരുന്ന പരിശോധനാ സമ്പ്രദായം അവസാനിപ്പിക്കും. തുടര്‍ച്ചയായ പരിശോധനകള്‍ ഇനിയും ഉണ്ടാകുമെന്നും നിയമം ലംഘിക്കുന്ന സ്ഥാപനങ്ങളുടെ പ്രവര്‍ത്തന ലൈസന്‍സ് റദ്ദ് ചെയ്യുന്നതിനെ സംബന്ധിച്ച് ആലോചിക്കുമെന്നും നഗരസഭ അധ്യക്ഷന്‍ പറഞ്ഞു.

 

നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന റെയ്ഡില്‍ നിരവധി സ്ഥാപനങ്ങളില്‍ നിന്ന് പഴകിയതും ഭക്ഷ്യ യോഗ്യമല്ലാത്തുമായ ആഹാര സാധനങ്ങള്‍ പിടിച്ചെടുത്തിരുന്നു. പരിശോധനകള്‍ക്ക് നഗരസഭ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ വൈ. മുഹമ്മദ് ഫൈസല്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ദീപു രാഘവന്‍, സുജിത് എസ്.പിള്ള എന്നിവര്‍ നേതൃത്വം നല്‍കി.
 

date