Skip to main content

ജനറല്‍ നഴ്‌സിങ് കോഴ്‌സ്

 
മഞ്ചേരി ഗവ. നഴ്‌സിങ് സ്‌കൂളില്‍ 2022-2025 വര്‍ഷത്തേക്കുള്ള ജനറല്‍ നഴ്‌സിങ് കോഴ്‌സിനുള്ള അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു സയന്‍സ് (ബയോളജി- കെമിസ്ട്രി-ഫിസിക്‌സ്) ഐച്ഛികവിഷയമെടുത്ത് 40 ശതമാനം മാര്‍ക്കോടെ പാസായവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. എസ്.സി/എസ്.ടി വിഭാഗത്തില്‍ ഉള്ളവര്‍ക്ക് പാസ്മാര്‍ക്ക് മതി. സയന്‍സ് വിഷയത്തില്‍ പഠിച്ചവരുടെ അഭാവത്തില്‍ ഇതര ഗ്രൂപ്പുകാരേയും പരിഗണിക്കും. അപേക്ഷഫോമും പ്രോസ്‌പെക്ടസും ആരോഗ്യവകുപ്പ് ഡയറക്ടറുടെ വെബ്‌സൈറ്റില്‍ www.dhskerala.gov.in ലഭിക്കും. അപേക്ഷ അയക്കേണ്ട അവസാന തീയതി:ജൂലൈ 30. ഫോണ്‍: 0483 2760007.

date