Skip to main content

ജലശക്തി അഭിയാൻ: കേന്ദ്രസംഘം ഇന്നും (ജൂലൈ 7) നാളെയും (ജൂലൈ 8) ജില്ലയിൽ

കോട്ടയം: ജലശക്തി അഭിയാൻ - ക്യാച്ച് ദി റെയിൻ 2022 പരിപാടിയുടെ ഭാഗമായി ജില്ലയിൽ നടപ്പാക്കുന്ന വിവിധ മഴക്കൊയ്ത്ത്, ജലസംരക്ഷണ പദ്ധതികൾ നിരീക്ഷിക്കുന്നതിനായി കേന്ദ്രസംഘം ഇന്ന് (ജൂലൈ 7) ജില്ലയിലെത്തും. ആഭ്യന്തര മന്ത്രാലയം പേഴ്സണൽ ഡയറക്ടറായ മൊണാലിസ ഡാഷ്, കേന്ദ്ര ജല കമ്മീഷണർ സി.എച്ച്.ഡി.ഡി. (ഇ ആൻഡ് എൻ.ഇ) ഡെപ്യൂട്ടി ഡയറക്ടർ അശുതോഷ് ആനന്ദ് എന്നിവരടങ്ങിയ സംഘം ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ സന്ദർശനം നടത്തും. ഇന്ന് (ജൂലൈ 7 ) രാവിലെ 11 ന് ജില്ലാ കളക്ടറുടെ ചേംബറിൽ നടക്കുന്ന യോഗത്തിൽ വിവിധ പദ്ധതികൾ വിലയിരുത്തും. കുറിച്ചി ഗ്രാമപഞ്ചായത്തിലെ ആറാം വാർഡിലെ ചേലച്ചിറക്കുളത്തിന്റെ നവീകരണ ഉദ്ഘാടനവും അമൃത് സരോവർ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനവും ഉച്ചകഴിഞ്ഞ് 2.30ന് സംഘത്തിന്റെ സാന്നിധ്യത്തിൽ നടക്കും.

(കെ.ഐ.ഒ.പി.ആര്‍ 1575/2022)  

date