Skip to main content

ഒരു വില്ലേജില്‍ ഒരു വ്യവസായ സംരംഭം പദ്ധതി; അപേക്ഷ ക്ഷണിച്ചു

ആലപ്പുഴ: കോവിഡാനന്തര കേരളത്തിന്‍റെ വ്യവസായ വളര്‍ച്ച ലക്ഷ്യമിട്ട് ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് നടപ്പാക്കുന്ന ഒരു വില്ലേജില്‍ ഒരു വ്യവസായ സംരംഭം പദ്ധതിയില്‍ അപേക്ഷ ക്ഷണിച്ചു. 

ഉത്പാദന മേഖലയില്‍ 50 ലക്ഷം രൂപ മുതല്‍ മുടക്കില്‍ ആരംഭിക്കാവുന്ന പദ്ധതികള്‍ക്കും സേവന മേഖലയില്‍ 20 ലക്ഷം വരെ മുതല്‍മുടക്കുള്ള പദ്ധതികള്‍ക്കും 25 മുതല്‍ 35 ശതമാനം വരെ സബ്സിഡി ലഭിക്കും. 

താത്പര്യമുള്ളവര്‍ ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0477- 2252341. www.kviconline.gov.in എന്ന വെബ്സൈറ്റിലൂടെയാണ് അപേക്ഷിക്കേണ്ടത്.

date