Skip to main content

രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

ആലപ്പുഴ: നെഹ്റു യുവ കേന്ദ്രയുടെ ആഭിമുഖ്യത്തില്‍ ഡോ. ശ്യാമപ്രസാദ് മുഖര്‍ജിയുടെ ജന്മദിനമായ ഇന്നലെ (ജൂലൈ ആറ്) രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ആലപ്പുഴ സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രി, ചേര്‍ത്തല സേക്രഡ് ഹാര്‍ട്ട് ആശുപത്രി, മാവേലിക്കര വി.എസ്.എം. ആശുപത്രി എന്നിവിടങ്ങളിലാണ് നാല്‍പ്പതോളം പേര്‍ രക്തദാനം നടത്തിയത്.

ആലപ്പുഴ സെന്‍റ് ജോസഫ്സ് കോളേജ് എന്‍.സി.സി, എന്‍.എസ്.എസ് യൂണിറ്റുകള്‍, നൂറനാടന്മാര്‍ സൗഹൃദ കൂട്ടായ്മ, സ്നേഹാര്‍ദ്രം സൗഹൃദ കൂട്ടായ്മ എന്നിവരുടെ സഹകരണത്തോടെയാണ് ക്യാമ്പ് നടത്തിയത്.

date