Skip to main content

ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിച്ചു 

ആലപ്പുഴ: ജില്ലാ പഞ്ചായത്ത് ആര്യാട് ഡിവിഷനില്‍ പത്ത്, പ്ലസ് ടു ക്ലാസുകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ ആദരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ.ജി. രാജേശ്വരി പരിപാടി ഉദ്ഘാടനം ചെയ്തു. 

ആര്യാട് ഡിവിഷനിലെ വിദ്യാര്‍ഥികള്‍ക്കായി ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.ആര്‍. റിയാസാണ് അനുമോദനം 2022 പുരസ്കാരങ്ങള്‍ ഏര്‍പ്പെടുത്തിയത്. 

കലവൂര്‍ ജി.എച്ച്.എസ്.എസില്‍ ചേര്‍ന്ന അനുമോദന യോഗത്തില്‍ സ്‌കൂള്‍ പി.ടി.എ. പ്രസിഡന്‍റ് മോഹനന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ആര്‍. റിയാസ്, മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പി.എ. ജുമൈലത്ത്, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.എസ്. സന്തോഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗം തിലകമ്മ വാസുദേവ്, സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ജെ. ഗീത എന്നിവര്‍ സംസാരിച്ചു.

കലവൂര്‍ സ്‌കൂളിനെ 100 ശതമാനം വിജയത്തിലേക്ക് നയിച്ച അധ്യാപകരെയും പി.ടി.എ. കമ്മിറ്റിയെയും ചടങ്ങില്‍ അനുമോദിച്ചു.

date