Skip to main content

നാട്ടിൻപുറങ്ങളിൽ ആവേശമായി  കുടുംബശ്രീ ചലച്ചിത്ര മേള

 

കാഴ്ചയുടെ നവ്യാനുഭവത്തിലൂടെ സ്ത്രീകൾക്ക് വേറിട്ട കാഴ്ച്ചപ്പാടുകൾ സമ്മാനിച്ച് കുടുംബശ്രീയുടെ 'വുമൺ ഫിലിം ഫെസ്റ്റ്'. ജില്ലാ കുടുംബശ്രീ മിഷനും ചലച്ചിത്ര അക്കാദമിയും ചേർന്നാണ് 81 കേന്ദ്രങ്ങളിൽ വനിതകൾക്കായി ചലച്ചിത്ര മേള സംഘടിപ്പിക്കുന്നത്.

നഗരങ്ങളിൽ മാത്രം ഒതുങ്ങിയ ചലച്ചിത്രോത്സവങ്ങൾ കണ്ണൂരിന്റെ ഉൾനാടൻ ഗ്രാമങ്ങളിലേക്കും എത്തിക്കുകയാണ് ലക്ഷ്യം. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ജൂൺ 29ന് തലശ്ശേരി നഗരസഭ ടൗൺഹാളിൽ നഗരസഭ ചെയർപേഴ്സൺ കെ എം ജമുനാറാണി ടീച്ചർ നിർവ്വഹിച്ചു. തുടർന്ന് തലശ്ശേരി, ചെറുകുന്ന്, പാട്യം എന്നിവിടങ്ങളിൽ നടന്ന പ്രദർശനത്തിന് നിരവധി പേർ കാണികളായെത്തി. സാമൂഹ്യ പ്രസക്തിയുള്ള സിനിമകളുടെ കൂട്ടായ സ്ത്രീ വായനക്കാണ് കുടുംബശ്രീ മിഷൻ അവസരമൊരുക്കുന്നത്. രാവിലെ 10 മുതൽ വൈകീട്ട് 5 മണി വരെയാണ് മേള. പതിനായിരം കുടുംബശ്രീ പ്രവർത്തകരെയെങ്കിലും പ്രദർശനത്തിന് എത്തിക്കുകയാണ് ലക്ഷ്യമെന്ന് കുംടുംബശ്രീ ജില്ലാമിഷൻ കോ-ഓർഡിനേറ്റർ എം സുർജിത്ത് പറഞ്ഞു. ചലച്ചിത്രോത്സവം സെപ്റ്റബറിൽ സമാപിക്കും.

സ്ത്രീപക്ഷ സിനിമകളായ ബസന്തി, ഫ്രീഡം ഫൈറ്റ്, ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ, മാൻഹോൾ, ഒറ്റമുറി വെളിച്ചം, ഒഴിമുറി, ഹൈദി, ചിൽഡ്രൻ ഓഫ് ഹെവൻ, പെണ്ണിനെന്താ കുഴപ്പം, ഫോർ എ ബെറ്റർ ടുമാറോ, തിങ്കളാഴ്ച നിശ്ചയം തുടങ്ങിയവയാണ് ആദ്യഘട്ടത്തിൽ പ്രദർശിപ്പിക്കുന്നത്

date