Skip to main content

കാഞ്ഞിരപ്പുഴ ഡാം ഷട്ടറുകള്‍ തുറക്കാന്‍ സാധ്യത

 

കാഞ്ഞിരപ്പുഴ ഡാമിന്റെ വൃഷ്ടി പ്രദേശത്ത് മഴ തുടരുന്നതിനാല്‍ ഡാമിലെ ജലനിരപ്പ് ക്രമീകരിച്ച് നിര്‍ത്തുന്നതിന്  ഷട്ടറുകള്‍ ഏതുസമയവും തുറക്കാന്‍ സാധ്യതയുള്ളതായി  എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. പുഴയിലെ ജലനിരപ്പ് ഉയരുമെന്നും ജനങ്ങള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. ഡാമിലെ നിലവിലെ ജലനിരപ്പ് 92.50 മീറ്ററാണ്. പരമാവധി ജലനിരപ്പ് 97.50 മീറ്ററാണ്.

date